സര്‍വ്വം മായക്ക് പുറമെ നിവിന്‍ പോളി നായകനായെത്തുന്ന ഒരു ഫീല്‍ഗുഡ് ചിത്രം കൂടി അണിയറയില്‍ ഒരുങ്ങുകയാണ്. ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ബത്‌ലഹേം കുടംബ യൂണിറ്റ്. പ്രേമലുവിന് ശേഷം ഭാവന സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രത്തില്‍ മമിത ബൈജുവാണ് നായികയായെത്തുന്നത്.
അനൗണ്‍സ്‌മെന്റ് മുതല്‍ കാത്തിരിക്കുന്ന സിനിമയുടെ ഒരോ അപ്‌ഡേറ്റുകളും ആരാധകരെ ആവേശം കൊള്ളിച്ചിരുന്നു. ഇപ്പോള്‍ ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ ബത്‌ലഹേം കുടുംബ യൂണിറ്റ് സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് നിവിന്‍ പോളി.
‘കുറച്ച് നാള്‍ മുമ്പ് ഒരു പരിപാടിക്കിടെ ദിലീഷേട്ടനെ കണ്ടപ്പോഴാണ് ബെത്‌ലഹേം യൂണിറ്റ് സിനിമയുടെ കാര്യം പറഞ്ഞത്. കഥ കേട്ട് കഴിഞ്ഞപ്പോള്‍ വളരെ രസകരമായി തോന്നി. ഒരു നാട്ടിന്‍പുറം റോം കോമാണ്. നല്ല ഹ്യൂമറൊക്കെ നിറഞ്ഞ ഒരു ഗിരീഷ് എ.ഡി സിനിമ.
ടിപ്പിക്കല്‍ ഗിരീഷ് എ.ഡിയുടെ സ്റ്റൈലില്‍ വരുന്ന ഒരു സിനിമ തന്നെയാണ് ബത്‌ലഹേം കുടുംബ യൂണിറ്റ്. മമിതയെ എനിക്ക് വ്യക്തിപരമായി അറിയാം. ഞങ്ങള്‍ മുമ്പ് ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്. നല്ല രസമുള്ള ഒരു ടീമാണ്. ആ സിനിമക്കായി ഞാന്‍ കാത്തിരിക്കുകയാണ്,’ നിവിന്‍ പോളി പറയുന്നു.
മലയാള സിനമക്ക് കേരളത്തിന് പുറത്തിപ്പോള്‍ നല്ല വാല്യൂ ഉണ്ടെന്നും അടുത്തിറങ്ങിയ എക്കോ, ലോകഃ തുടങ്ങിയ സിനിമകള്‍ വലിയ പേര് കേട്ടുവെന്നും നിവിന്‍ പറഞ്ഞു.
ഒരു സിനിമ നന്നായാല്‍ എല്ലായിടത്തുമെത്തുമെന്നും ഇവിടെ നല്ല സ്‌കെയിലിലുള്ള സിനിമ, നല്ല കളക്ഷന്‍ വരുന്ന സിനിമകള്‍ വരണമെന്ന് താന്‍ വ്യക്തിപരമായി ആഗ്രഹിക്കുന്നുണ്ടെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. മുമ്പ് ഒരു നൂറ് കോടി സിനിമ വളരെ അപൂര്‍വമായിരുന്നുവെന്നും ഇപ്പോള്‍ അത് മാറി തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
പ്രേമലുവിന്റെ തിരക്കഥ നിര്‍വഹിച്ച ഗിരീഷ് എ.ഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ബത്‌ലഹേം യൂണിറ്റിന് കഥയെഴുതിയത്. അജ്മല്‍ സാബു ഛായാഗ്രണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്യുന്നത് വിഷ്ണു വിജയ് ആണ്. ചിത്രം 2026ല്‍ ഓണം റിലീസായി തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ.
Content Highlight: Nivin Pauly on Girish AD’s Bethlahem Family Unit movie