| Monday, 10th August 2026, 6:55 pm

ജസ്റ്റ് ഒന്ന് വളര്‍ന്നു, തട്ടത്തിന്‍ മറയത്തിലെ കൊച്ചു സുന്ദരിയെ വര്‍ഷങ്ങള്‍ക്കിപ്പുറം കണ്ടുമുട്ടി നിവിന്‍

അമര്‍നാഥ് എം.

ബോയ് നെക്‌സ്റ്റ് ഡോര്‍ ഇമേജ് റോളുകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടനാണ് നിവിന്‍ പോളി. സാധാരണക്കാരായെ ഏതൊരു യുവാവിനും എളുപ്പത്തില്‍ റിലേറ്റ് ചെയ്യാന്‍ പറ്റുന്ന വേഷങ്ങള്‍ അനായാസം ചെയ്തുഫലിപ്പിച്ച് നിവിന്‍ മോളിവുഡില്‍ സ്വന്തമായൊരു സ്ഥാനം നേടിയെടുത്തിട്ടുണ്ട്. നിവിന്റെ കരിയറിലെ വഴിത്തിരിവായി മാറിയ ചിത്രമാണ് തട്ടത്തിന്‍ മറയത്ത്.

വിനോദ് എന്ന ചെറുപ്പക്കാരനായി നിവിന്‍ തകര്‍ത്താടിയ തട്ടത്തിന്‍ മറയത്ത് ഇന്നും പലരുടെയും ഫേവറെറ്റാണ്. ചിത്രം കണ്ടവരാരും അതിലെ ഒരു കൊച്ചുകുട്ടിയെ മറക്കാന്‍ ഇടയില്ല. ആശുപത്രിയില്‍ വെച്ച് വിനോദിനോട് സംസാരിക്കുന്ന ആ പേരില്ലാ പെണ്‍കുട്ടി ഒരൊറ്റ സീനിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ചിട്ടുണ്ട്. വിനോദിന് സ്‌റ്റെന്‍സിലിനെക്കുറിച്ച് പറഞ്ഞുകൊടുക്കുന്ന ആ പെണ്‍കുട്ടിയെ പിന്നീട് സിനിമയിലൊന്നും കണ്ടിട്ടില്ല.

ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം ആ കഥാപാത്രം ചെയ്ത പെണ്‍കുട്ടിയെ വീണ്ടും കണ്ടുമുട്ടിയിരിക്കുകയാണ് നിവിന്‍ പോളി. എറണാകുളം സെന്റ് തെരേസാസ് കോളേജിലെ ഓണം പ്രോഗ്രാമില്‍ മുഖ്യാതിഥിയായി എത്തിയപ്പോഴാണ് നിവിന്‍ ആ പെണ്‍കുട്ടിയെ വീണ്ടും കണ്ടത്. വേദിയിലെത്തി നിവിനുമായി സംസാരിക്കുന്ന വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായി.

സെന്റ് തേരേസാസ് കോളേജില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ പ്രിയയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിവിനൊപ്പം സ്‌ക്രീന്‍ പങ്കിട്ടത്. വേദിയില്‍ നിവിനൊപ്പം പ്രിയ നില്‍ക്കുമ്പോള്‍ ബാക്ക്ഗ്രൗണ്ടില്‍ തട്ടത്തിന്‍ മറയത്തിലെ സീന്‍ പ്ലേ ചെയ്യുന്ന വീഡിയോ ഇതിനോചകം നിരവധിയാളുകള്‍ കണ്ടുകഴിഞ്ഞു. രസകരമായ ക്യാപ്ഷനും കമന്റുകളുമായി ഈ വീഡിയോ പലരും പങ്കുവെക്കുകയാണ്.

ഇന്‍സ്റ്റഗ്രാമില്‍ ഇപ്പോള്‍ ട്രെന്‍ഡായി മാറിയ ‘ജസ്റ്റ് ഒന്ന് വളര്‍ന്നു’ എന്ന ക്യാപ്ഷനാണ് പലരും ഉപയോഗിക്കുന്നത്. തട്ടത്തിന്‍ മറയത്ത് എന്ന സിനിമ റിലീസ് ചെയ്തിട്ട് 14 വര്‍ഷമായെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും പ്രായമായെന്ന കാര്യം ഇങ്ങനെയുള്ള സാഹചര്യത്തിലാണ് ഓര്‍മ വരുന്നതെന്നും പലരും കമന്റ് പങ്കുവെക്കുന്നുണ്ട്.

പരിപാടിക്ക് പങ്കെടുക്കാനെത്തിയ നിവിന്റെ ഫിറ്റ്‌നെസ്സും ഔട്ട്ഫിറ്റും പലരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. അടുത്തിടെയായി പലരുടെയും ബോഡിഷെയ്മിങ്ങിന് ഇരയായ നിവിന്‍ വളരെ ഫിറ്റായാണ് പരിപാടിക്ക് പങ്കെടുക്കാനെത്തിയത്. അല്‍ഫോണ്‍സ് പുത്രനൊപ്പമുള്ള വിജയത്തിന് വേണ്ടിയാണ് താരത്തിന്റെ മേക്കോവറെന്ന് പലരും അഭിപ്രായപ്പെടുന്നു.

നിവിന്റെ ഏറ്റവും പുതിയ ചിത്രമായ ബെത്‌ലഹേം കുടുംബ യൂണിറ്റ് റിലീസിന് തയാറെടുക്കുകയാണ്. പ്രേമലുവിന് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമിത ബൈജുവാണ് നായിക. ഓഗസ്റ്റ് 21ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Nivin Pauly met the little girl in Thattathin Marayathu movie after 14 years

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more