നിവിന്‍ പോളി നായകനായെത്തുന്ന ഏറ്റവും പുതിയ സിനിമയാണ് സര്‍വ്വം മായ. അഖില്‍ സത്യന്റെ സംവിധാനത്തില്‍ ഹൊറര്‍ കോമഡിയിലൊരുങ്ങുന്ന ചിത്രം ഡിസംബര്‍ 25നാണ് തിയേറ്ററുകളിലെത്തുന്നത്.
ഇപ്പോള്‍ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ എന്റര്‍ടെയ്ന്‍ സിനിമകളെ കുറിച്ച് സംസംസാരിക്കുകയാണ് നിവിന്‍ പോളി.
നിവിന്‍ പോളി photo: Screen grab/ cue studio
‘ഓഡിയന്‍സിനെ എന്റര്‍ടെയ്ന്‍ ചെയ്യിക്കുക എന്നത് അത്ര എളുപ്പമുള്ള പരിപാടിയല്ല. എന്റര്‍ടെയ്ന്‍ ചെയ്ത് പാളി കഴിഞ്ഞിട്ടുണ്ടെങ്കില്‍ നമ്മളെ എടുത്ത് ട്രോളും. എന്നാല്‍ അത് എഫക്ടീവ് ആകുകയും വേണം.
തന്റെ സിനിമകള്‍ എന്‍ജോയ് ചെയ്യുന്നത് കൊണ്ടാണ് ആളുകള്‍ക്ക് കഥാപാത്രങ്ങള്‍ കണക്ടാവുന്നതെന്ന് തോന്നുന്നു. എന്റെയെടുത്ത് എല്ലാവരും പറയാറുണ്ട്, എന്‍ര്‍ടെയ്ന്‍മെന്റ് സിനിമകള്‍ ചെയ്യൂ ഹ്യൂമര്‍ സിനിമകള്‍ ചെയ്യൂ, എന്ന്. ആവര്‍ത്തിച്ച് എപ്പോഴും കാണുന്നത് അത്തരം സിനിമകളാണ്.
സിനിമകളെ കുറിച്ച് നമ്മള്‍ പറയുമ്പോഴും അല്ലെങ്കില്‍ ഏതെങ്കിലും സിനിമയിലെ ഡയലോഗൊക്കെ പറയുകയാണെങ്കിലും എല്ലാം ഹ്യൂമര്‍ സിനിമകള്‍ ആയിരിക്കും. അല്ലെങ്കില്‍ എന്‍ര്‍ടെയ്ന്‍ സിനിമകളാണ്,’ നിവിന്‍ പറയുന്നു.
മറ്റെല്ലാ തരം സിനിമകളെ കുറിച്ച് പറയുന്നുണ്ടെങ്കിലും ഏറ്റവും അവസാനമായി നമ്മള്‍ക്ക് കണക്ടാകുന്നത് കോമഡി സിനിമകളാണെന്നും അത്തരം സിനിമകള്‍ ഇപ്പോള്‍ കുറവാണെന്നും നിവിന്‍ പറഞ്ഞു. ഇനി ഒരു വര്‍ഷത്തേക്ക് എന്റര്‍ടെയ്ന്‍മെന്റ് സിനിമകള്‍ ചെയ്താല്‍ മതിയെന്നാണ് തന്റെ തീരുമാനമെന്നും നിവിന്‍ പോളി കൂട്ടിച്ചേര്‍ത്തു.
അജു വര്‍ഗീസും നിവിന്‍ പോളിയും ഒന്നിക്കുന്ന പത്താമത്തെ ചിത്രമാണ് സര്‍വ്വം മായ. സിനിമയില്‍ ജനാര്‍ദ്ദനന്‍, രഘുനാഥ് പലേരി, പ്രീതി മുകുന്ദന്‍ തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.
Content Highlight: Nivin Pauly is talking about entertainment films