വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ പുതുമുഖമായി സിനിമയിലേക്കെത്തിയ അഭിനേതാവാണ് നിവിന്‍ പോളി. തട്ടത്തിന്‍ മറയത്ത്, നേരം, 1983 തുടങ്ങിയ ചിത്രങ്ങളിലൂടെ പതിയെ മലയാളത്തില്‍ നായകനായി തന്റെ ചുവടുറപ്പിച്ച താരം 2015ല്‍ പുറത്തിറങ്ങിയ പ്രേമത്തിലൂടെ മോളിവുഡില്‍ തന്റെ സ്ഥാനം അരക്കിട്ട് ഉറപ്പിക്കുകയായിരുന്നു. റോം-കോം ഴോണറില്‍ റിപ്പീറ്റ് വാല്യൂവുള്ള പ്രേക്ഷകരുടെ ഫേവറിറ്റ് ലിസ്റ്റില്‍ ഇടം നേടിയ ഒട്ടനവധി ചിത്രങ്ങളാണ് നിവിന്റെ ഫേവറിറ്റ് ലിസ്റ്റിലുള്ളത്.
നിവിന്‍ പോളി. Photo: X.com
ഇക്കൂട്ടത്തിലേക്കാണ് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനായ ബെത്‌ലഹേം കുടുംബ യൂണിറ്റ് തിയേറ്ററുകളിലേക്കെത്തിയിരിക്കുന്നത്. ആദ്യ ഷോയ്ക്ക് പിന്നാലെ മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. തുടക്കം മുതല്‍ ആസ്വദിച്ചിരുന്ന് കാണാന്‍ സാധിക്കുന്ന ഒരു ഫീല്‍ ഗുഡ് ചിത്രമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ സര്‍വ്വം മായക്ക് പിന്നാലെ തന്റെ അടുത്ത നൂറ് കോടി ക്ലബില്‍ ഇടം പിടിക്കാന്‍ തയ്യാറെടുക്കുകയാണ് നിവിന്‍.
പ്രേമലുവിന്റെ നിര്‍മാതാക്കളായ ഭാവന സ്റ്റുഡിയോസിനും മമിതയ്ക്കും ഗിരീഷ് എ.ഡി എന്ന ബ്രില്ല്യന്റ് സംവിധായകനുമൊപ്പം തന്റെ സ്‌ട്രോങ് ടെറിട്ടറിയായ റോം-കോമില്‍ നിവിനും ഒന്നിച്ചപ്പോള്‍ കേരളത്തിലുടനീളം ചിത്രത്തിന്റെ ടിക്കറ്റുകളെല്ലാം അതിവേഗം വിറ്റഴിയുന്ന കാഴ്ചയാണ് ഇപ്പോള്‍ സിനിമാ ലോകത്തെ ചര്‍ച്ചാ വിഷയം. ഓണത്തിന്റെ ഭാഗമായി കേരളത്തിലെ സ്‌കൂളുകളില്‍ അവധിക്കാലം ആരംഭിക്കുകയും അടുത്ത രണ്ട് ദിവസങ്ങള്‍ വീക്കെന്‍ഡ് ആയതിനാലും ചിത്രത്തിന്റെ പ്രീ സെയില്‍സ് ഇതിനോടകം ഒരു കോടി പിന്നിട്ടതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo: District
2019ല്‍ പുറത്തിറങ്ങിയ ലൗ ആക്ഷന്‍ ഡ്രാമയ്ക്ക് ശേഷം തുടര്‍ച്ചയായ പരാജയങ്ങളായിരുന്നു നിവിന് നേരിടേണ്ടി വന്നത്. പലരും ഫീല്‍ഡ് ഔട്ടായെന്ന് പരിഹസിച്ചെങ്കിലും സര്‍വ്വം മായയിലൂടെ 150 കോടിയോളം സ്വന്തമാക്കിയായിരുന്നു നിവിന്‍ കം ബാക്കടിച്ചത്. ഇപ്പോഴിതാ ഇതിന് അടിവരയിടാനാകും ബെത്‌ലഹേമിലൂടെ താരം ശ്രമിക്കുക.
Content Highlight: Nivin Pauly Film Bethlhem Kudumba unit expect to enter in 100 crore club