ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സില്‍ ഒരുങ്ങുന്ന ഭാഗ്യരാജ് കണ്ണന്‍ ചിത്രം ബെന്‍സിന്റെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി നിവിന്‍ പോളി. ‘ഡാര്‍ക്ക്‌നെസ് ലോഡിങ്’ എന്ന അടിക്കുറിപ്പോടെ നിവിന്‍ തന്നെയാണ് ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഇരുട്ടില്‍ നിന്ന് ഒരു വലിയ തോക്കുമായി മുന്നോട്ട് നടന്നു വരുന്ന നിവിന്‍ പോളിയെയാണ് ചിത്രത്തില്‍ കാണുന്നത്.
രാഘവ ലോറന്‍സ് നായകവേഷത്തിലെത്തുന്ന ചിത്രത്തില്‍ വാള്‍ട്ടര്‍ എന്ന വില്ലന്‍ കഥാപാത്രമായാണ് നിവിന്‍ എത്തുന്നത്. വാള്‍ട്ടറായി വേഷം മാറി എന്ന അടികുറിപ്പോടെ കുറച്ച് മുമ്പ് താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റും ആരാധകര്‍ ഏറ്റെടുത്തിരുന്നു.
സിനിമയില്‍ രവി മോഹനും ഒരു വേഷം കൈകാര്യം ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സിനിമയില്‍ വിജയ്‌യും ഉണ്ടാകുമെന്ന തരത്തത്തിലുള്ള അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുണ്ട്. റെമോ, സുല്‍ത്താന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ ആര്‍ജിച്ച സംവിധായകന്‍ ഭാഗ്യരാജ് കണ്ണനാണ് ബെന്‍സിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്.
പാഷന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ സുധന്‍ സുന്ദരം, ലോകേഷ് കനകരാജിന്റെ ജി. സ്‌ക്വാഡ്, ജഗദീഷ് പളനി സ്വാമിയുടെ ദി റൂട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സായ് അഭ്യങ്കറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വന്‍ ബജറ്റിലൊരുങ്ങുന്ന സിനിമയാണ് ബെന്‍സ്. ഗൗതം ജോര്‍ജ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് ഫിലോമിന്‍ രാജാണ്.
Content highlight: Nivin Pauly completes the schedule of Bhagyaraj Kannan’s film Benz