| Wednesday, 20th August 2025, 6:42 pm

ആഡംബര അപാര്‍ട്ട്‌മെന്റ് വാങ്ങി നിവിന്‍ പോളി? വില 15 കോടി രൂപയോ?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിനിസ്‌ക്രീനില്‍ രണ്ടാം വരവിനൊരുങ്ങുന്ന നിവിന്‍ പോളിയുടെ ഓഫ്സ്‌ക്രീന്‍ ജീവിതവും വലിയ മാറ്റത്തിലേക്ക് പോകുന്നുവെന്ന ചര്‍ച്ചകള്‍ ഇപ്പോള്‍ സജീവമാണ്.

കൊച്ചിയിലെ റിയല്‍ എസ്റ്റേറ്റ് വൃത്തങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ പ്രകാരം, നിവിന്‍ പോളി കൊച്ചിയുടെ ഹൃദയഭാഗത്ത് തേവരയില്‍ 15,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഒരു വിശാലമായ വാട്ടര്‍ഫ്രണ്ട് അപ്പാര്‍ട്ട്‌മെന്റ് 15 കോടി രൂപയ്ക്ക് സ്വന്തമാക്കിയെന്നാണ് സൂചന. ഇത് സത്യമാണെങ്കില്‍, മലയാള സിനിമാ താരങ്ങളുടെ ഏറ്റവും ആഡംബരപൂര്‍ണമായ വാസസ്ഥലത്തിന്റെ ഉടമയാകും നിവിന്‍ പോളി.

കേരളത്തിലെ അതിസമ്പന്നര്‍ക്കായി കല്യാണ്‍ ഡെവലപ്പേഴ്‌സ് രൂപകല്‍പ്പന ചെയത് എക്‌സ്‌ക്ലൂസീവ് പ്രൊഡക്ടിന്റെ ഭാഗമാണ് ഈ വസതി എന്നാണ് സൂചന. സ്വകാര്യ ഡെക്, ബാക്ക് വാട്ടര്‍ കാഴ്ച, സ്വകാര്യത എന്നിവയെല്ലാം ഒത്തുചേര്‍ന്ന കൊച്ചിയിലെ തന്നെ ആഡംബര വീടുകളിലൊന്നാണിതെന്നാണ് വിവരം.

പുറത്ത് വരുന്ന റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ ഇതൊരു മോളിവുഡ് താരത്തിന്റെ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ ഒറ്റ അപ്പാര്‍ട്ട്‌മെന്റ് ആണ്. കൂടാതെ യുവതാരങ്ങള്‍ വാങ്ങിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും വിലയേറിയ അപാര്‍ട്ടുമെന്റുമായിരിക്കും ഇത്.

ബേബി ഗേള്‍, സര്‍വ്വം മായ – ദി ഗോസ്റ്റ് സ്റ്റോറി, ബെന്‍സ് എന്നീ ചിത്രങ്ങളാണ് നിവിന്‍ പോളിയുടെതായി പുറത്തിറങ്ങാന്‍ പോകുന്ന സിനിമകള്‍.

സ്‌ക്രിപ്റ്റുകളുടെ കാര്യത്തില്‍ മാത്രമല്ല ജീവിതശൈലിയിലും സെലക്ടീവാണെന്നാണ് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്. അത് ശരിയാണെങ്കിലും ഇല്ലെങ്കിലും മലയാളികളുടെ പ്രിയപ്പെട്ട നടന്റെ വളര്‍ച്ചയാണിത്.

Content Highlight: Nivin Pauly bought a luxury apartment?

We use cookies to give you the best possible experience. Learn more