| Wednesday, 18th September 2019, 1:46 pm

ഞാന്‍ ആരാണെന്ന്!!! ഓട്ടോഗ്രാഫ് വാങ്ങിയ ശേഷം കുട്ടികളുടെ ചോദ്യം കെട്ട് ഞെട്ടി നിവിന്‍; വീഡിയോ പങ്കുവെച്ച് അജു വര്‍ഗീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഓട്ടോഗ്രാഫ് വാങ്ങിയ ശേഷം നടന്‍ നിവിന്‍പോൡയോട് ഇത് ആരാണെന്ന് ചോദിക്കുന്ന കുട്ടികളുടെ വീഡിയോ പങ്കുവെച്ച് അജു വര്‍ഗീസ്.

ലൗ ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിന്റെ ചെന്നൈയിലെ ഷൂട്ടിങ് ലൊക്കേഷനിടെ ഉണ്ടായ സംഭവമാണ് അജു വര്‍ഗീസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

രണ്ട് കുട്ടികള്‍ ചേര്‍ന്ന് നിവിന് അടുത്തെത്തി ഓട്ടോഗ്രാഫ് വാങ്ങിക്കുന്നു. കൂട്ടത്തില്‍ ഒരു കുട്ടി ഇതാരാണെന്ന് ചോദിക്കുമ്പോള്‍ മറ്റേ കുട്ടി ഹീറോ എന്ന് പറയുന്നു.

ഓട്ടോഗ്രാഫ് ഒപ്പിട്ട ശേഷം ‘ഞാനാരാണെന്നാണ് ‘അവര്‍ ചോദിച്ചതെന്ന് ചിരിച്ചുകൊണ്ട് നിവിന്‍ പറയുന്നതാണ് വീഡിയോ.

അജു വര്‍ഗീസ് ഷെയര്‍ ചെയ്ത വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളും നിറയുന്നുണ്ട്.

അറിഞ്ഞു കൊണ്ട് അജു രണ്ട് പിള്ളേരെ കൊണ്ട് നിവിന് പണി കൊടുത്തതാണെന്നും എന്നിട്ട് അതെടുത്ത് ഫേസ്ബുക്കിലിട്ട് അടുത്ത പണി കൊടുത്തെന്നുമാണ് കമന്റുകള്‍.

മോനേ ഉണ്ണീ മുകുന്ദാ എന്നും അവര്‍ പിന്നെ ഈ ഹോളിവുഡ് പടങ്ങളൊന്നും കാണാത്തതുകൊണ്ട് മനസിലായില്ലെന്നുമെല്ലാമാണ് കമന്റുകള്‍.

‘കുടുക്കുപൊട്ടിയ’ ഗാനം കോപ്പിയടിയെന്ന ആരോപണത്തെ തള്ളി ഷാന്‍ റഹ്മാന്‍; ‘എല്ലാവര്‍ക്കും അറിയാവുന്ന ഒരു പാട്ട് എടുക്കാനുള്ള വിഡ്ഡിത്തരം ഞങ്ങള്‍ക്കില്ല’

Latest Stories

We use cookies to give you the best possible experience. Learn more