| Thursday, 16th July 2020, 5:57 pm

നിവിന്‍ പോളിയും സോഫിയോ പോളും ഒന്നിക്കുന്നു; ബിസ്മി സ്‌പെഷ്യല്‍ ഫസ്റ്റ് ലുക്ക് പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: അഭിനയ ജീവിതത്തിന്റെ പത്ത് വര്‍ഷം തികച്ചിരിക്കുകയാണ് നടന്‍ നിവിന്‍ പോളി. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെ മലയാള സിനിമയില്‍ എത്തിയ താരം ഇന്ന് മുന്‍ നിര താരങ്ങളില്‍ ഒരാളാണ്.

അഭിനയ ജീവിതത്തിന്റെ പത്താം വര്‍ഷത്തില്‍ പ്രശസ്ത സംവിധായിക സോഫിയ പോളുമൊത്തുള്ള തന്റെ പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ് താരം. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മാണവും രാജേഷ് രവി സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന് ബിസ്മി സ്പെഷ്യല്‍ എന്നാണ് പേരിട്ടിരിക്കുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.ഐശ്വര്യ ലക്ഷ്മിയാണ് നിവിന്റെ നായികയായി എത്തുന്നത്. സനു വര്‍ഗീസ് ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീതവും നിര്‍വഹിക്കുന്നു.

രാജേഷ് രവി, രാഹുല്‍ രമേശ്, സനു മജീദ് എന്നിവരാണ് തിരക്കഥ. ഷഫീഖ് മുഹമ്മദ് അലി എഡിറ്റിംഗും നിര്‍വഹിക്കുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more