| Sunday, 12th July 2020, 1:35 pm

'പ്രേമം ദൃശ്യത്തിന്റെ കളക്ഷന് മുകളില്‍ പോകുമെന്ന് കഥ പൂര്‍ത്തിയാകും മുന്‍പ് അല്‍ഫോണ്‍സ് പറഞ്ഞിരുന്നു'; ഓര്‍മ്മ പങ്കുവെച്ച് നിവിന്‍ പോളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഭിനയ ജീവിതത്തിന്റെ പത്താം വര്‍ഷത്തില്‍ ‘പ്രേമ’ത്തെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് യുവ നടന്‍ നിവിന്‍ പോളി.  പ്രേമത്തിന്റെ ചിത്രീകരണം പോലും തുടങ്ങും മുന്‍പ് സിനിമ ദൃശ്യത്തെക്കാള്‍ കളക്ഷന്‍ നേടുമെന്ന് അല്‍ഫോന്‍സ് പുത്രന്‍ പറഞ്ഞിരുന്നുവെന്ന് നിവിന്‍ പറഞ്ഞു. നിവിന്‍ പോളിയുടെ അഭിനയ ജീവിതത്തിലെ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം.

” ഏതാണ് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയിട്ടുള്ള സിനിമയെന്ന് അല്‍ഫോന്‍സ് ചോദിച്ചു. അന്ന് ദൃശ്യമായിരുന്നു മുന്‍പന്തിയില്‍. ചോദ്യം കേട്ടിരുന്ന ഞങ്ങളെല്ലാവരും ഒന്നിച്ചു തന്നെ ദൃശ്യമെന്ന് ഉത്തരം പറഞ്ഞു. അപ്പോള്‍ അല്‍ഫോന്‍സ് പറഞ്ഞത് നമ്മുടെ സിനിമ അതിനു മുകളില്‍ പോകുമെന്നാണ് ” മാതൃഭൂമി വാരാന്തപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ നിവിന്‍ പോളി പറഞ്ഞു.

പ്രേമത്തിന്റെ കഥ എന്താണെന്ന് ആദ്യമായി ചോദിച്ചപ്പോള്‍ അല്‍ഫോന്‍സ് പറഞ്ഞത് ‘ എടാ അത് ഇത്രേ ഉള്ളൂ ഒരുത്തന്റെ ആദ്യ പ്രണയം അത് പൊട്ടുന്നു… കുറച്ചു കഴിഞ്ഞു വേറൊന്നു വരും അതും ശരിയാകുന്നില്ല… അപ്പോള്‍ മൂന്നാമതൊരു പ്രേമം കൂടി..’ കഥ കേട്ട് ഞങ്ങള്‍ മുഖത്തോട് മുഖം നോക്കി നല്ല വെറൈറ്റി സബ്ജക്ട് ആണല്ലോയെന്നു കണ്ണിറുക്കി ചിരിച്ചുകൊണ്ട് പറയുകയും ചെയ്തു, നിവിന്‍ പറഞ്ഞു.

ആലുവായിലൊരു വീടെടുത് അവിടെ വെച്ചാണ് പ്രേമത്തിന്റെ ചര്‍ച്ചകള്‍ എല്ലാം പുരോഗമിച്ചത്. ഏതാണ് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയിട്ടുള്ള സിനിമയെന്ന് അല്‍ഫോന്‍സ് ചോദിച്ചു . അന്ന് ദൃശ്യമായിരുന്നു മുന്‍പന്തിയില്‍.ചോദ്യം കേട്ടിരുന്ന ഞങ്ങളെല്ലാവരും ഒന്നിച്ചു തന്നെ ദൃശ്യമെന്ന് ഉത്തരം പറഞ്ഞു. അപ്പോള്‍ അല്‍ഫോന്‍സ് പറഞ്ഞത് നമ്മുടെ സിനിമ അതിനു മുകളില്‍ പോകുമെന്നാണ്.

ദൃശ്യത്തിന്റെ കളക്ഷനു മുകളില്‍ പ്രേമത്തിന്റെ കളക്ഷന്‍ എത്തുമെന്ന് അല്‍ഫോണ്‍സ് പറഞ്ഞപ്പോള്‍ താനുല്‍പ്പെടെയുള്ളവര്‍ കണ്ണുമിഴിച്ചിരുന്നത് ഇന്നും ഓര്‍മ്മയില്‍ ഉണ്ടെന്നു പറഞ്ഞ നിവിന്‍ അല്‍ഫോണ്‍സ് നിരന്തരം ഇക്കാര്യം ആവര്‍ത്തിച്ചതു കാരണം വലിയ വിജയം നേടാന്‍ പോകുന്ന ഒരു സിനിമയുടെ ഭാഗമായാണ് പ്രവര്‍ത്തിക്കുന്നതെന്ന തോന്നാല്‍ ചിത്രീകരണം നടക്കുമ്പോള്‍ തന്നെ ഉള്ളിലുറച്ചിരുന്നെന്നും പറഞ്ഞു.

” കഥയും തിരക്കഥയും പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് ആരൊക്കെ ഏതൊക്കെ വേഷത്തില്‍ എത്തണമെന്ന് തീരുമാനികുന്നതിന് മുമ്പാണ് അല്‍ഫോണ്‍്‌സിന്റെ ഇത്തരത്തിലുള്ള ഡയലോഗ്. പക്ഷെ അല്‍ഫോണ്‍സ് അത് നിരന്തരം പറഞ്ഞുകൊണ്ടിരിന്നു. സ്ഥിരമായി കേട്ടു കേട്ട് ഞങ്ങളുടെ ഉള്ളിലും അത് കയറിക്കൂടി , വലിയ വിജയം നേടാന്‍ പോകുന്ന ഒരു സിനിമയുടെ ഭാഗമായാണ് പ്രവര്‍ത്തിക്കുന്നതെന്ന തോന്നാല്‍ ചിത്രീകരണം നടക്കുമ്പോള്‍ തന്നെ ഉള്ളിലുറച്ചിരുന്നു,” നിവിന്‍ പോളി പറഞ്ഞു.

രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖമാണ് നിവിന്റെ പ്രദര്‍ശനത്തിനെത്തുന്ന അടുത്ത ചിത്രം. തീയറ്റര്‍ റിലീസ് കണക്കാക്കി ഒരുക്കിയതാണ് ചിത്രമെന്നും ശേഷം ചാനലിനും ഒ.ടി.ടി പ്ലാറ്റ്ഫോമിനും നല്‍കുമെന്നും നിവിന്‍ പോളി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more