മലയാളികള്ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നിത്യ മേനോന്. തെന്നിന്ത്യന് സിനിമയില് തന്റേതായ ഒരു സ്ഥാനം നേടാന് നടിക്ക് എളുപ്പത്തില് സാധിച്ചിരുന്നു. ബാലതാരമായി സിനിമാ മേഖലയില് എത്തിയ നിത്യ 2008ല് കെ.പി. കുമാരന് സംവിധാനം ചെയ്ത ആകാശഗോപുരം എന്ന മോഹന്ലാല് ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്.
നിത്യ മേനോന്. Photo: X.com
പിന്നാലെ ഉസ്താദ് ഹോട്ടല്, ബാംഗ്ലൂര് ഡെയ്സ് എന്നീ ചിത്രങ്ങളിലൂടെ മലയാളികള്ക്ക് പരിചിതയായ താരം സൗത്ത് ഇന്ത്യന് സിനിമാ മേഖലയിലും സജീവമാകുകയായിരുന്നു. തമിഴില് ഓകെ കണ്മണി, വിജയ് ചിത്രം മെര്സല് തുടങ്ങിയവയില് നായികയായ താരം തെലുങ്കില് ഗീതാ ഗോവിന്ദം, ഭീംലാ നായിക് എന്നീ ചിത്രങ്ങളിലും പ്രധാനവേഷത്തിലെത്തിയിരുന്നു.
അടുത്തിടെ ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില് സംസാരിക്കവെ സിനിമ തനിക്ക് ഇഷ്ടമല്ലെന്ന് പറയുകയാണ് നിത്യ മേനോന്. മറ്റൊരു അവസരം ലഭിച്ചാല് ഈ പ്രൊഫഷന് വിട്ട് പോകുമെന്നും താരം പറഞ്ഞു.
Photo: X.com
‘എനിക്ക് ഒട്ടും ഇഷ്ടമല്ലാത്ത പ്രൊഫഷനായിരുന്നു സിനിമ. ഇപ്പോഴും അത് അങ്ങനെ തന്നെയാണ്. എനിക്ക് മറ്റൊരു ഓപ്ഷന് കിട്ടിയാല് ഞാന് ഇത് വിട്ട് പോകും. ഇതൊരു വിരോധാഭാസമാണെന്ന് എനിക്ക് തോന്നാറുണ്ട്. കാരണം ഞാനിത് പറയുമ്പോള് നന്ദി കാണിക്കാത്ത പോലെ തോന്നും. പക്ഷേ എന്റെ പേഴ്സണാലിറ്റി വെച്ച് നോക്കുമ്പോള് വളരെ വ്യത്യസ്തമായൊരു മേഖലയാണ് സിനിമ. സത്യത്തില് എനിക്കൊരു പൈലറ്റാകണമെന്നായിരുന്നു ആഗ്രഹം,’ നിത്യ മേനോന് പറഞ്ഞു.
ജേണലിസത്തില് ബിരുദധാരിയായ നിത്യ താന് സിനിമയിലേക്ക് യാദൃശ്ചികമായാണ് എത്തിയതെന്ന് ഇതിന് മുമ്പും ഒരു അഭിമുഖത്തില് പറഞ്ഞിരുന്നു. സംവിധായകന് ഡി.കെ അണിയിച്ചൊരുക്കുന്ന ഫാന്റസി ഡാര്ക്ക് കോമഡി ചിത്രമാണ് നിത്യയുടെതായി വരാനിരിക്കുന്നത്.
Content Highlight: Nitya Menon says that she has no interest in cinema