| Thursday, 21st June 2018, 10:03 pm

നിതീഷ് കുമാര്‍ ഇത്തവണയും യോഗാദിനാചരണത്തില്‍ പങ്കെടുത്തില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

അന്താരാഷ്ട്ര യോഗാദിനാചരണത്തില്‍ പങ്കെടുക്കാന്‍ നിതീഷ് കുമാര്‍ ഇത്തവണയും തയ്യാറായില്ല. പാറ്റ്‌നയില്‍ ഗവര്‍ണര്‍ സത്യപാല്‍ മലിക്കിന്റെ നേതൃത്വത്തില്‍ നടന്ന യോഗാദിനാചരണ പരിപാടികളില്‍ നിന്നാണ് നിതീഷ് വിട്ടുനിന്നത്. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്, ഉപമുഖ്യമന്ത്രി സുശീല്‍മോദി എന്നിവര്‍ പങ്കെടുത്ത പരിപാടിയില്‍ മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ മാത്രമാണ് പങ്കെടുത്തത്.

നേരത്തെ മഹാസഖ്യത്തിന്റെ ഭാഗമായിരുന്നപ്പോള്‍ നിതീഷ് യോഗാദിനാചരണം സംഘടിപ്പിച്ചിരുന്നില്ല. വ്യാഴാഴ്ച നിതീഷ് പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.

എന്നാല്‍ നിതീഷ് പങ്കെടുക്കാതിരുന്നതിന് പിന്നില്‍ രാഷ്ട്രീയ ഉദ്ദേശങ്ങളില്ലെന്നും യോഗാദിനാചരണം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ദിവസവും യോഗ ചെയ്യുന്നയാളാണ് നിതീഷെന്നും ജെ.ഡി.യു വക്താവ് പറഞ്ഞു.

മോദി സര്‍ക്കാരിന്റെ പരിപാടികള്‍ വെറും ഇവന്റ്മാനേജ്‌മെന്റ് കാഴ്ചകളാണെന്നും മാധ്യമ ശ്രദ്ധനേടാനുള്ള അഭ്യാസത്തിനില്ലെന്നും ബി.ജെ.പിയുടെ എതിര്‍കക്ഷിയിലായിരിക്കെ നിതീഷ് കുമാര്‍ പറഞ്ഞിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more