പാട്‌ന: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍.ജെ.ഡി ദേശീയ വര്‍ക്കിങ് പ്രസിഡന്റ് തേജസ്വി യാദവ്.
നിതീഷ് കുമാര്‍ ബീഹാറിലെ ജനങ്ങളുടെയല്ല ഉദ്യാഗസ്ഥരുടെ മാത്രം മുഖ്യമന്ത്രിയാണെന്ന് അദ്ദേഹം ആരോപിച്ചു.
ആര്‍.ജെ.ഡിയുടെ ദേശീയ വര്‍ക്കിങ് പ്രസിഡന്റായി ചുമതലയേറ്റതിന് ശേഷം നടന്ന അനുമോദന ചടങ്ങില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബീഹാറിലെ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പരാജയപ്പെട്ടുവെന്നും അധികാര സംവിധാനമാണ് വിജയിച്ചതെന്നും ബിഹാര്‍ നിയമസഭാ പ്രതിപക്ഷ നേതാവ് കൂടിയായ തേജസ്വി പറഞ്ഞു.
നിതീഷ് കുമാര്‍ സര്‍ക്കാരിനെ നയിക്കുന്നത് ഉദ്യോഗസ്ഥരാണെന്നും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
തെരഞ്ഞെടുപ്പുകള്‍ ജയിക്കുന്നത് ഭരണ സംവിധാനത്തിന്റെ ദുരുപയോഗം, കെട്ടിച്ചമച്ച കേസുകള്‍ എന്നിവയിലൂടെയാണെന്ന് ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പോട് കൂടി വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.
‘ബീഹാറിലെ പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമര്‍ത്താനുള്ള ഒരവസരവും എന്‍.ഡി.എ പാഴാക്കുന്നില്ല. അത്തരം ഭയപ്പെടുത്തല്‍ തന്ത്രങ്ങള്‍ക്കെതിരെ പാര്‍ട്ടി നിശബ്ദത പാലിക്കില്ല,’ തേജസ്വി യാദവ് പറഞ്ഞു.
എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും ഐക്യത്തോടെ നിലകൊള്ളണമെന്നും തന്റെ പിതാവ് ലാലുപ്രസാദ് യാദവിന്റെ പ്രത്യയശാസ്ത്രത്തെ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
‘എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും ഐക്യത്തോടെ നിലക്കൊള്ളാനും സമൂഹത്തിലെ ദരിദ്രര്‍ക്കും ചൂഷണം ചെയ്യുപ്പെടുന്നവര്‍ക്കും പിന്നാക്കം നില്‍ക്കുന്നവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാനും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു,’ തേജസ്വി പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ പൊതുപ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുകയാണെന്നും ചെറുകിട വ്യവസായികളെയും കര്‍ഷകരെയും പീഡിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഗീയ ശക്തികള്‍ക്കെതിരെ പൂര്‍ണ ശക്തിയോടെ പോരാടുമെന്നും പാര്‍ട്ടിയെ ദേശീയ തലത്തിലും അംഗീകാരം നല്‍കുന്നതിനായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞു.
Content Highlight: Nitish Kumar is the CM of Bihar’s officials, not its people: Tejashwi Yadav