മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നിത്യ മേനന്‍. കുറഞ്ഞ സിനിമകളിലൂടെ തന്നെ തെന്നിന്ത്യന്‍ സിനിമയില്‍ തന്റേതായ ഒരു സ്ഥാനം നേടാന്‍ നടിക്ക് എളുപ്പത്തില്‍ സാധിച്ചിരുന്നു. ബാലതാരമായിട്ടാണ് നിത്യ സിനിമാ മേഖലയില്‍ എത്തിയത്.
2008ല്‍ കെ.പി. കുമാരന്‍ സംവിധാനം ചെയ്ത ആകാശഗോപുരം എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് നടി മലയാളത്തില്‍ ലീഡ് റോളില്‍ എത്തുന്നത്. അതിനുശേഷം വിവിധ ഭാഷകളിലായി നിരവധി സിനിമകളുടെ ഭാഗമാകാന്‍ നിത്യ മേനന് സാധിച്ചിരുന്നു.
ഒന്നില്‍ അധികം സിനിമകളില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പവും നിത്യ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ സുഹാസിനിക്ക് നല്‍കിയ അഭിമുഖത്തില്‍ താനും ദുല്‍ഖറും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പറയുകയാണ് നടി. തങ്ങള്‍ രണ്ടുപേരും ബഡീസിനെ പോലെയാണെന്നാണ് നിത്യ പറയുന്നത്.
അഭിമുഖത്തില്‍ നടന്‍ വിജയ് സേതുപതിയെ കുറിച്ചും നടി സംസാരിക്കുന്നു. 19(1)(എ), തലൈവന്‍ തലൈവി എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. തനിക്കും വിജയ്ക്കും ഇടയില്‍ നല്ല റാപ്പോയുണ്ടെന്നാണ് നിത്യ പറയുന്നത്.
തങ്ങള്‍ തമ്മില്‍ നല്ല ബന്ധമാണെന്നും അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ പലപ്പോഴും വളരെ എളുപ്പമായി തോന്നാറുണ്ടെന്നും നടി പറഞ്ഞു. വിജയ് സേതുപതി വളരെ നല്ല മനുഷ്യനാണെന്നും മറ്റുള്ളവരെ സഹായിക്കുന്നതില്‍ വളരെ സന്തോഷിക്കുന്ന ആള്‍ കൂടിയാണെന്നും നിത്യ കൂട്ടിച്ചേര്‍ത്തു.
Content Highlight: Nithya Menen Talks About Dulquer Salmaan