| Saturday, 21st February 2026, 11:12 am

പ്രൊഫഷണലായും വ്യക്തിപരമായും എനിക്ക് സിനിമയില്‍ വളര്‍ച്ചയേ ഉണ്ടായിട്ടുള്ളു: നിത്യ മേനന്‍

ഐറിന്‍ മരിയ ആന്റണി

സൗത്ത് ഇന്ത്യയില്‍ ഒരുപാട് ആരാധകരുള്ള താരമാണ് നിത്യ മേനന്‍. ആകാശഗോപുരം എന്ന മലയാള ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച നിത്യ മലയാളത്തിലും അന്യഭാഷകളിലുമായി മികച്ച സിനിമകളുടെ ഭാഗമായിട്ടുണ്ട്.

ഇപ്പോള്‍ തമിഴ്, തെലുങ്ക് ഭാഷകളിലാണ് താരം സജീവമായുള്ളത്. തിരുച്ചിത്രമ്പലം, തലൈവന്‍ തലൈവി, എന്നിങ്ങനെ കൈ നിറയെ സിനിമകളുമായി നിത്യ ഇന്‍ഡസ്ട്രിയില്‍ തന്റെ കരിയര്‍ തുടങ്ങുകയാണ്. ഇഡ്‌ലി കടൈയാണ് താരത്തിന്റേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം.

ഇപ്പോള്‍ മഹിളാരത്‌നം മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സിനിമയിലേക്ക് വന്നതിനെ കുറിച്ച് സംസാരിക്കുകയാണ് നിത്യ മേനന്‍. കന്നഡത്തില്‍ ‘7 ഒ ക്ലോക്ക്’ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ കോളേജില്‍ പഠിക്കുകയായിരുന്നു. ആ സിനിമ റിലീസായപ്പോള്‍ വീണ്ടും പഠിക്കാന്‍ പോയി. പഠിത്തം പൂര്‍ത്തി യാക്കി വീണ്ടും അഭിനയിക്കാനെത്തി. സിനിമയില്‍ അഭിനയിക്കുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയതല്ല.

സിനിമയില്‍ പ്രൊഫഷണലായും വ്യക്തിപരമായും എനിക്ക് വളര്‍ച്ചയേ ഉണ്ടായിട്ടുള്ളൂ. എന്റെ മനസ്സിന് ഇഷ്ടപ്പെട്ടത് ചെയ്യുന്നു. ഇഷ്ടപ്പെട്ടവരോടൊപ്പം ജോലി ചെയ്യുന്നു. ഇത്രയും കാലമായി സിനിമയില്‍ പ്രയാണം നടത്തുന്നു എന്നത് ആശീര്‍വാദമായി കരുതുന്നു,’ നിത്യ മേനന്‍ പറയുന്നു.

സിനിമയോടുള്ള പാഷന്‍ നാള്‍ക്കുനാള്‍ കൂടിക്കൊണ്ടേയിരിക്കയാണെന്നും ജനങ്ങള്‍ ഒരു സിനിമ കണ്ടിറങ്ങു മ്പോള്‍ അവരുടെ മുഖത്ത് സന്തോഷമുണ്ടാവണെമന്നാണ് തന്റെ ആഗ്രഹമെന്നും നിത്യ പറയുന്നു. സിനിമ കഴിഞ്ഞ് അവര്‍ തിയേറ്ററില്‍ നിന്നും സന്തോഷത്തോടെ പുറത്തിറങ്ങുന്ന തരത്തിലുള്ള സിനിമകളില്‍ അഭിനയിക്കണമെന്നും അത് മാത്രമാണ് ഇപ്പോഴത്തെ തന്റെ ചിന്താവിഷയമെന്നും നടി കൂട്ടിച്ചേര്‍ത്തു.

ധനുഷ് രചനയും സംവിധാനവും നിര്‍വഹിച്ച ഇഡ്‌ലി കടൈ 2025 ഒക്ടോബറിലാണ് തിയേറ്ററുകളിലെത്തിയത്. സമ്മിശ്ര അഭിപ്രായങ്ങള്‍ നേടിയ ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ തിളങ്ങാനായിരുന്നില്ല. സിനിമയില്‍ ധനുഷിനും നിത്യ മേനനും പുറമെ അരുണ്‍ വിജയ്, സത്യരാജ്, പി. സമുദ്രക്കനി, ശാലിനി പാണ്ഡെ, രാജ്കിരണ്‍, ആര്‍ പാര്‍ത്ഥിബന്‍ എന്നിവരും പ്രധാനവേഷങ്ങളിലെത്തിയിരുന്നു.

Content Highlight: Nithya Menen explains why she chose the film

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ 

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more