| Saturday, 16th November 2013, 9:46 am

നിതാഖാത് : സൗജന്യ ടിക്കറ്റ് 77 പേര്‍ക്ക് ,ആദ്യസംഘം 19-ന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കോഴിക്കോട്: നിതാഖാത് ഇളവ് അവസാനിച്ചതിനെ തുടര്‍ന്ന് സൗദിയില്‍ നിന്നും മടങ്ങിവരുന്നവര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച സൗജന്യ വിമാനടിക്കറ്റില്‍ ആദ്യ മലയാളിസംഘം 19-ന് കരിപ്പൂര്‍ വിമാനത്താളവത്തിലെത്തുമെന്ന് നോര്‍ക്ക മന്ത്രി കെ.സി.ജോസഫ് അറിയിച്ചു.

എയര്‍ ഇന്ത്യ വിമാനത്തില്‍ റിയാദില്‍ നിന്ന് ഒന്‍പത് പേരാണ് പകല്‍ 12.55 ന് എത്തുക.  ജിദ്ദയില്‍ നിന്നും 56 പേര്‍ 20-ന് രാവിലെ 8.05-ന് കരിപ്പൂരില്‍ വിമാനമിറങ്ങും.

ഒരാള്‍ റിയാദില്‍ നിന്നും രാവിലെ 9.59 ന് നെടുമ്പാശ്ശേരിയിലും എത്തും.

21 ന് ദമാമില്‍ നിന്നും കോഴിക്കോട് മൂന്ന് പേര്‍ രാവിലെ 5.15നും തിരുവനന്തപുരത്ത് രാവിലെ ഏഴ്മണിക്ക് ആറ് പേരും കൊച്ചിയില്‍ രാവിലെ 10-ന് ഒരാളും എത്തും.

ജിദ്ദയില്‍ നിന്നും രാവിലെ 10.55 ന് ഒരാള്‍ കൊച്ചിയില്‍ വിമാനമിറങ്ങും.

രണ്ടാം പട്ടികയില്‍ റിയാദില്‍നിന്ന് കോഴിക്കോട് 19 പേരും കൊച്ചിയില്‍ നാല് പേരും തിരുവനന്തപുരത്ത് രണ്ട്‌പേരും എത്തുന്നതിന് നടപടിയായി വരുന്നതായും മന്ത്രി അറിയിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more