| Wednesday, 4th September 2019, 7:52 pm

നിസാനെ കരകയറ്റാന്‍ ഇനി രാകേഷ് ശ്രീവാസ്തവ

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിസാന്‍ മോട്ടോര്‍ ഇന്ത്യയുടെ പുതിയ മാനേജിങ് ഡയറക്ടറായി രാകേഷ് ശ്രീവാസ്തവ നാളെ ചുമതലയേല്‍ക്കും. മാരുതി സുസുകി ഇന്ത്യ, ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയിലും രണ്ട് മുന്‍നിര കാര്‍ കമ്പനികളിലായി 20 വര്‍ഷത്തെ അനുഭവ പരിചയമുണ്ട് .

ലോകത്തെ അഞ്ചാമത്തെ വലിയ വാഹന കമ്പനിയായ നിസാന്‍ മോട്ടോര്‍ കോര്‍പ്പറേഷന് ഇന്ത്യയില്‍ 1.5 % താഴെയാണ് വിപണി വിഹിതം. വിപണിയില്‍ ചലനമുണ്ടാക്കാന്‍ പല അടവുകളും പയറ്റിക്കൊണ്ടിരിക്കുകയാണ് നിസാന്‍. അതിനിടെയുള്ള ഈ പുതിയ നിയമനം പുതിയ പ്രതീക്ഷയാണ് നല്‍കുന്നത്. നല്ലൊരു നേതൃത്വം ഉണ്ടായാല്‍ ഇന്ത്യന്‍ വിപണിയില്‍ കാര്യമായ ചലനമുണ്ടാക്കാമെന്നാണ് കമ്പനി കരുതുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more