| Tuesday, 14th July 2026, 9:23 pm

എല്ലാത്തിനെയും സ്വീകരിക്കും, നമ്മള്‍ എല്ലാം അറിയുന്ന ആള്‍ക്കാരല്ലല്ലോ; ഐ നേബഡിയ്ക്ക് ലഭിച്ച സമ്മിശ്ര പ്രതികരണങ്ങളില്‍ നിസാം ബഷീര്‍

അശ്വിന്‍ രാജേന്ദ്രന്‍

ആസിഫ് അലിയെ നായകനാക്കി സംവിധാനം ചെയ്ത കെട്ട്യോളാണ് എന്റെ മാലഖ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് നിസാം ബഷീര്‍. പിന്നീട് മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ റോഷാക്ക് എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് വിശ്വസ്തനായ ഒരു സംവിധായകനായും നിസാം ബഷീര്‍ മാറിയിരുന്നു. നിസാമിന്റെതായി പുറത്തിറങ്ങിയ മൂന്നാമത്തെ ചിത്രമായിരുന്നു പൃഥ്വിരാജ് നായകനായി ജൂലൈ 9ന് തിയേറ്ററുകളിലെത്തിയ ഐ നോബഡി.

വലിയ പ്രതീക്ഷകളോടെയായിരുന്നു ചിത്രം എത്തിയതെങ്കിലും സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ഐ നോബഡിയ്ക്ക് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ചിത്രത്തിന്റെ ആദ്യ പകുതി ഗംഭീരമായെന്നും എന്നാല്‍ രണ്ടാം പകുതിയിലേക്കെത്തുമ്പോള്‍ എന്താണ് സംവിധായകന്‍ ഉദ്ദേശിച്ചതെന്ന് അറിയാന്‍ സാധിക്കാത്ത വിധത്തില്‍ ആശയക്കുഴപ്പം ഉണ്ടാകുന്നുണ്ട് എന്നുമായിരുന്നു പലരും പ്രതികരിച്ചത്. ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് പെര്‍ഫോമന്‍സിനെയടക്കം ഇത് കാര്യമായി ബാധിച്ചിരുന്നു.

ഐ നോബഡി. Photo: District

ചിത്രത്തിന് ലഭിച്ച പ്രതികരണങ്ങളെ കുറിച്ച് സംവിധായകന്‍ നിസാം ബഷീര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു താരത്തിന്റെ പ്രതികരണം.

‘എല്ലാത്തിനെയും സ്വീകരിക്കും എല്ലാം ആക്‌സെപ്റ്റ് ചെയ്യും. നമ്മള്‍ എല്ലാം അറിയുന്ന ആള്‍ക്കാരല്ലല്ലോ. ഞാന്‍ ചെയ്താണ് പഠിച്ചിട്ടുള്ളത്. എങ്ങനെയാണ് ആളുകള്‍ നമ്മുടെ സിനിമയെ സ്വീകരിക്കുന്നത് എന്നതും ഒരു ലേര്‍ണിങ്ങിന്റെ ഭാഗം തന്നെയാണ്. അതുകൊണ്ട് തന്നെ പോസ്റ്റീവ് റിവ്യൂസും നെഗറ്റീവ് റിവ്യൂസും സ്വീകരിക്കുന്നു. നെഗറ്റീവ് റിവ്യൂസിലാണെങ്കിലും പോസിറ്റീവിലാണെങ്കിലും ഇതെന്ത് കൊണ്ട് വര്‍ക്കൗട്ട് ആയി അല്ലെങ്കില്‍ ഇതെന്ത് കൊണ്ട് വര്‍ക്കൗട്ടായില്ല എന്ന രീതിയിലേക്കും നമ്മള്‍ ഒന്ന് റീ തിങ്ക് ചെയ്യും. എവിടെയാണ് പാളിയതെന്നോ എവിടെയാണ് വര്‍ക്കൗട്ട് ആയതെന്നോ ഉള്ള കാര്യം ഞങ്ങള്‍ പഠിക്കും,’ നിസാം ബഷീര്‍ പറഞ്ഞു.

ഐ നോബഡി. Photo: X.com

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുക്കിയ ചിത്രത്തില്‍ പൃഥ്വിരാജിന് പുറമെ പാര്‍വതി തിരുവോത്ത്, വിജയരാഘവന്‍, അശോകന്‍, ഹക്കീം ഷാ, തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയിരുന്നു. സമീര്‍ അബ്ദുല്‍ തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ജേക്ക്‌സ് ബിജോയ് ആണ്.

Content Highlight: Nissam Basheer Talks about negative and positive reviews getting for I nobody movie starring

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more