| Sunday, 20th July 2025, 10:16 am

കൂട്ടുകാരന്‍ സണ്ണി ലിയോണിന്റെ സിനിമ കാണിച്ചപ്പോള്‍ ഇവരുടെ കൂടെയായിരുന്നോ അഭിനയിച്ചതെന്ന് ചിന്തിച്ചു: നിഷാന്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പരിചിതനായ നടന്മാരില്‍ ഒരാളാണ് നിഷാന്ത് സാഗര്‍. 1997ല്‍ വിജയ് പി. നായര്‍ സംവിധാനം ചെയ്ത ഏഴുനിലപ്പന്തല്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിക്കുന്നത്.

എന്നാല്‍ 1999ല്‍ ബിജു വര്‍ക്കി സംവിധാനം ചെയ്ത ദേവദാസി എന്ന ചിത്രത്തിലൂടെയാണ് നടന്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. 2000ല്‍ ലോഹിതദാസ് സംവിധാനം ചെയ്ത ജോക്കര്‍ ചിത്രത്തിലെ നിഷാന്തിന്റെ അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ആ വേഷം അദ്ദേഹത്തിന്റെ കരിയറില്‍ വലിയ വഴിത്തിരിവായി. പിന്നീട് നായകനായും സ്വഭാവനടനായും വില്ലനായും നിരവധി സിനിമകളില്‍ അഭിനയിച്ചു. സണ്ണി ലിയോണിനൊപ്പം ഒരു ഇന്‍ഡോ അമേരിക്കന്‍ ചിത്രത്തിലും നിഷാന്ത് ഭാഗമായി.

സണ്ണി ലിയോണിന്റെ ആദ്യ മലയാള നായകന്‍ കൂടിയായിരുന്നു നിഷാന്ത് സാഗര്‍. പൈറേറ്റ്സ് ബ്ലഡ് എന്നായിരുന്നു സിനിമയുടെ പേര്. ആ സമയത്ത് തനിക്ക് സണ്ണി ലിയോണ്‍ ആരാണെന്ന് അറിയില്ലായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.

പിന്നീട് തന്റെയൊരു കൂട്ടുകാരനാണ് അവരുടെ സിനിമ കാണിച്ചു തരുന്നതെന്നും ആ സമയത്ത് ഇവരുടെ കൂടെയായിരുന്നോ താന്‍ അഭിനയിച്ചതെന്ന് ചിന്തിച്ചുവെന്നും നിഷാന്ത് പറഞ്ഞു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

‘എനിക്ക് സത്യം പറഞ്ഞാല്‍ ആ സമയത്ത് സണ്ണി ലിയോണ്‍ ആരാണെന്ന് അറിയില്ലായിരുന്നു. അവരുടെ ഒരു പടവും ഞാന്‍ കണ്ടില്ലായിരുന്നു. പിന്നീട് എന്റെ ഒരു കൂട്ടുകാരനാണ് സണ്ണി ലിയോണിന്റെ സിനിമ എനിക്ക് കാണിച്ചു തരുന്നത്.

അപ്പോഴാണ് ഇവരുടെ കൂടെയായിരുന്നോ ഞാന്‍ അഭിനയിച്ചതെന്ന് ചിന്തിച്ചു. അവിടെ നിന്ന് സണ്ണി ലിയോണിന് വന്നിട്ടുള്ള മാറ്റം അപാരമാണ്. അവരുടെ കരിയറിന്റെ ഗ്രാഫ് എത്ര രസമായിട്ടാണ് മുകളിലേക്ക് കൊണ്ടുപോയത്. അതിലാണ് ഞാന്‍ വളരെ ഇന്‍സ്‌പെയേര്‍ഡ് ആകുന്നത്,’ നിഷാന്ത് സാഗര്‍ പറയുന്നു.

Content Highlight: Nishanth Sagar Talks About Movie With Sunny Leone

We use cookies to give you the best possible experience. Learn more