ഫ്‌ളവേഴ്‌സ് ചാനലിലൂടെ ടെലികാസ്റ്റ് ചെയ്ത ഉപ്പും മുളകും എന്ന സിറ്റ്‌കോമിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അഭിനേത്രിയാണ് നിഷ സാരംഗ്. ഷോയില്‍ നീലിമ എന്ന കഥാപാത്രമായിട്ടായിരുന്നു നിഷ വേഷമിട്ടത്. 1999ല്‍ പുറത്തിറങ്ങിയ അഗ്നിസാക്ഷി എന്ന ചിത്രത്തില്‍ ചെറിയ വേഷത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം ഒട്ടനവധി ചിത്രങ്ങളിലാണ് ചെറുതും വലുതുമായ റോളുകളിലൂടെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിവിന്‍ പോളി നായകനായ ബേബി ഗേള്‍ അടക്കം മൂന്ന് ചിത്രങ്ങളില്‍ ഈ വര്‍ഷം നിഷ സാരംഗ് വേഷമിട്ടിരുന്നു.
നിഷ സാരംഗ്. Photo: The Times Of India
ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥയെഴുതി ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്ത് 2022ല്‍ പുറത്തിറങ്ങിയ ചിത്രമായ പ്രകാശന്‍ പറക്കട്ടെയില്‍ ദിലീഷ് പോത്തന്റെ പെയറായി നിഷ വേഷമിട്ടിരുന്നു. സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ധ്യാന്‍ ശ്രീനിവാസനുമായുണ്ടായ അനുഭവത്തെ കുറിച്ച് നിഷ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ആനീസ് കിച്ചണില്‍ ആനിയുമായി സംസാരിക്കുകയായിരുന്നു നിഷ.
പ്രകാശന്‍ പറക്കട്ടെ. Photo: IMDB
‘ധ്യാനിന്റെ കൂടെ പ്രകാശന്‍ പറക്കട്ടെ എന്ന ചിത്രത്തിലായിരുന്നു ഞാന്‍ വര്‍ക്ക് ചെയ്തത്. വളരെയധികം ക്യൂട്ടായ ലൊക്കേഷനായിരുന്നു അത്. അഭിനയിച്ച് കൊണ്ടിരിക്കുമ്പോള്‍ ആയിരിക്കും അടുത്ത സീനിലേക്കുള്ള സ്‌ക്രിപ്‌റ്റെല്ലാം എഴുതി തരുന്നത്. എന്നുവെച്ചാല്‍ ഒരു സീന്‍ കാണുമ്പോള്‍ പുള്ളിക്ക് ഒരു സംഭവം തോന്നും എന്നിട്ട് അടുത്തത് എഴുതും, അങ്ങനെയാണ് ചെയ്യാറുള്ളത്. മാത്രമല്ല ധ്യാനിന്റെ സംസാരം കേള്‍ക്കാന്‍ ഭയങ്കര രസമാണല്ലോ. ക്യൂട്ടായിട്ടാണ് സംസാരിക്കുക.
പിന്നെ അഭിനയിക്കുന്നതിനിടയില്‍ നമ്മളെ വളരെയധികം റെസ്‌പെക്ട് ചെയ്തിട്ടാണ് സംസാരിക്കുക. അതൊന്നും എല്ലാ സെറ്റിലും നമുക്ക് കിട്ടില്ല. സാധാരണ രീതിയില്‍ നമ്മള്‍ അഭിനയിക്കാന്‍ പോകുന്നു ആക്ഷന്‍ പറയുന്നു കട്ട് പറയുന്നു, എങ്ങനെയുണ്ടെന്ന് ചോദിച്ചാല്‍ നന്നായിട്ടുണ്ടെന്ന് പറയുന്നു, അത്രയേ ഉണ്ടാകാറുള്ളൂ. ഇതങ്ങനെയല്ല അഭിനയിച്ച് ആ സ്‌പോട്ടില്‍ തന്നെ നമ്മളെ അഭിനന്ദിക്കുകയാണ്. അപ്പോള്‍ നമുക്ക് അഭിനയിക്കാനുള്ള എനര്‍ജി കൂടും. അത് വലിയ കാര്യമാണ്,’ നിഷ പറഞ്ഞു.
ധ്യാന്‍ ശ്രീനിവാസന്‍. Photo: X.com
അജു വര്‍ഗീസും വൈശാഖ് സുബ്രഹ്‌മണ്യവും ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു തിയേറ്ററുകളില്‍ നിന്നും ലഭിച്ചത്. ഫാമിലി ഡ്രാമയായി ഒരുക്കിയ പ്രകാശന്‍ പറക്കട്ടെ എന്ന ചിത്രത്തില്‍ മാത്യൂ തോമസായിരുന്നു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്.
Content Highlight: Nisha Sarang talks about Dhyan Sreenivasan from her experience from the set of Prakashan Parakkatte movie