| Wednesday, 15th January 2020, 8:00 am

നിര്‍ഭയകേസ്; മരണ വാറന്റിനെതിരെ ഹൈക്കോടതിയില്‍ ഹരജി, ഇന്ന് പരിഗണിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നിര്‍ഭയ കൂട്ട ബലാംത്സംഗക്കേസില്‍ മരണവാറന്റിനെതിരെ പ്രതികളിലൊരാളായ മുകേഷ് സിങ് നല്‍കിയ ഹരജി ദല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദല്‍ഹി പാട്യാല ഹൗസ് കോടതി പുറപ്പെടുവിച്ച മരണവാറന്റ് സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. രാഷ്ട്രപതിക്ക് ദയാ ഹരജി നല്‍കിയതിനു പിന്നാലെയാണ് മുകേഷ് സിങ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മുകേഷ് സിംഗ്, വിനയ് ശര്‍മ എന്നിവര്‍ നല്‍കിയ തിരുത്തല്‍ ഹരജി ഇന്നലെ സുപ്രീം കോടതി തള്ളിയിരുന്നു.
തങ്ങളുടെ പ്രായവും പശ്ചാത്തലവും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതികള്‍ തിരുത്തല്‍ ഹരജി സമര്‍പ്പിച്ചത്. ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചായിരുന്നു ഹരജി പരിഗണിച്ചത്.

വിനയ് ശര്‍മ, മുകേഷ് സിങ് എന്നിവര്‍ക്കൊപ്പം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അക്ഷയ് കുമാര്‍ സിങ്, പവന്‍ ഗുപ്ത എന്നിവര്‍ തിരുത്തല്‍ ഹരജി നല്‍കിയിരുന്നില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജനുവരി ഏഴിനാണ് നിര്‍ഭയകേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ നാലു പ്രതികളെയും ദല്‍ഹി പാട്യാല ഹൗസ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.

We use cookies to give you the best possible experience. Learn more