| Monday, 2nd March 2020, 6:36 pm

നിര്‍ഭയ കേസ്: വധശിക്ഷ നാളെ ഇല്ല; പ്രതികള്‍ക്കെതിരെ പുറപ്പെടുവിച്ച മരണവാറന്റിന് സ്റ്റേ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികള്‍ക്കെതിരെ പുറപ്പെടുവിച്ച മരണവാറന്റിന് സ്റ്റേ. ദല്‍ഹി പാട്യാല ഹൗസ് വിചാരണ കോടതിയാണ് പ്രതികള്‍ക്കെതിരായുള്ള മരണവാറന്റ് സ്റ്റേ ചെയ്തത്. ഇതോടെ പ്രതികളുടെ വധശിക്ഷ നാളെ നടപ്പാകില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിര്‍ഭയ കേസ് പ്രതി പവന്‍ ഗുപ്ത രാഷ്ട്രപതിയ്ക്ക് ദയാഹരജി സമര്‍പ്പിച്ചതാണ് കോടതി മരണവാറന്റ് സ്റ്റേ ചെയ്യാന്‍ ഇടയാക്കിയത്. ദയാഹരജിയില്‍ രാഷ്ട്രപതി തീരുമാനമെടുക്കുന്നത് വരെ വധശിക്ഷ നടപ്പാക്കരുത് എന്നാവശ്യപ്പെട്ടാണ് പവന്‍ഗുപ്ത കോടതിയെ സമീപിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം ഹരജിയില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന പ്രതിയുടെ ആവശ്യം ജസ്റ്റിസ് എം.വി രമണ അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചില്ല.

നേരത്തെ നിര്‍ഭയ കേസിലെ തന്നെ പ്രതിയായ വിനയ് ശര്‍മ്മ ഉന്നതതല വൈദ്യസഹായം ആവശ്യപ്പെട്ട സമര്‍പ്പിച്ച ഹരജി പാട്യാല ഹൗസ് കോടതി തളളിയിരുന്നു.

We use cookies to give you the best possible experience. Learn more