| Tuesday, 28th May 2013, 12:28 pm

സ്‌പെക്ട്രം അഴിമതി: നീരാ റാഡിയ കോടതിയില്‍ ഹാജരായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: 2 ജി സ്‌പെക്ട്രം അഴിമതി കേസുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷന്‍ സാക്ഷിയായ കോര്‍പ്പറേറ്റ് ഇടനിലക്കാരി നീരാ റാഡിയ ദല്‍ഹിയിലെ പ്രത്യേക കോടതിയില്‍ ഹാജരായി.

ഡിസംബറില്‍ ഹാജരാകാന്‍ നീരാ റാഡിയയോട് കോടതി നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ശാരീരിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സമയം നീട്ടി ചോദിക്കുകയായിരുന്നു. []

ഇടപാടില്‍ റിലയന്‍സിനെ പ്രതികൂട്ടിലാക്കി സി.ബി.ഐക്ക് നല്‍കിയിരുന്ന മൊഴി നീരാ റാഡിയ കോടതിയില്‍ ആവര്‍ത്തിച്ചു.

സ്‌പെക്ട്രം ലൈസന്‍സ് നേടാന്‍ സ്വാന്‍ ടെലികോം െ്രെപവറ്റ് ലിമിറ്റഡിനെ യോഗ്യതയില്ലായിരുന്നു.  ലൈസന്‍സ് അനുവദിക്കുന്ന സമയത്ത് ലഭ്യമായ രേഖകള്‍ പ്രകാരം സ്വാന്‍ റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണെന്നും റാഡിയ കോടതിയില്‍ മൊഴി നല്‍കി.

അതേസമയം 2ജി ഇടപാടില്‍ റാഡിയയുടെ ലോബിയിംഗ് വ്യക്തമാക്കുന്ന ഫോണ്‍ സംഭാഷണങ്ങളുടെ ടേപ്പ് പ്രതിഭാഗത്തിനു നല്‍കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

വിചാരണ തുടങ്ങി രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയ സംഭാഷണങ്ങള്‍ സമര്‍പ്പിക്കാനുള്ള ശ്രമത്തെ പ്രതിഭാഗം എതിര്‍ത്തു. ഇക്കാര്യത്തില്‍ ജൂലൈ രണ്ടിന് കോടതി വാദം കേള്‍ക്കും.

We use cookies to give you the best possible experience. Learn more