1 തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ വിശാലമായ അര്‍ത്ഥം
തീവ്രവാദ പ്രവര്‍ത്തനം എന്നതിനു വിശാലമായ അര്‍ത്ഥം നല്‍കുക വഴി പുതിയ ബില്‍ നിലവിലുള്ള എല്ലാ നിയമങ്ങളെയും മറികടക്കുന്നു. “ഭാരതസര്‍ക്കാറിനെ ഭയപ്പെടുത്തുകയെന്ന ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനം” എന്നാണ് ടാഡ തീവ്രവാദത്തെ വിശദീകരിക്കുന്നത്.
ഇസ്‌ലാമിക് തീവ്രവാദത്തിന്റെ സാഹചര്യത്തില്‍ രൂപം കൊടുത്ത പോട്ടയാകട്ടെ, ഇന്ത്യയുടെ ഐക്യം, സുരക്ഷാ, പരമാധികാരം എന്നിവയ്ക്കു ഭീഷണി സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടു നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തീവ്രവാദപ്രവര്‍ത്തനങ്ങളായി നിര്‍വചിക്കുന്നു. പോട്ട ചില മൗലികാവശങ്ങള്‍ അടിച്ചമര്‍ത്തുകയും സര്‍ക്കാറിന്റെ അനാവശ്യ കൈകടത്തലുകള്‍ നിയമവിധേയനാക്കുകയും ചെയ്യുന്നു.
തീവ്രവാദവും കുറ്റകൃത്യവും തമ്മിലുള്ള എല്ലാ അതിര്‍വരമ്പുകളും ഗുജറാത്ത് ബില്‍ ഇല്ലാതാക്കുന്നു. ക്രമസമാധാനത്തെ, നിയമസംവിധാനത്തെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടു നടത്തുന്ന പ്രവര്‍ത്തനങ്ങള്‍, ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാവുന്ന പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെതീവ്രവാദ പ്രവര്‍ത്തനങ്ങളെ നിര്‍വചിച്ചുകൊണ്ട് ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളും ഇത് ഇല്ലാതാക്കുന്നു.
ഗുജറാത്ത് മന്ത്രിമാര്‍ക്കെതിരെ പ്രതിഷേധം നടത്തുന്നതും ജലദൗര്‍ലഭ്യത്തിനെതിരെ സമരം ചെയ്യുന്നതുമെല്ലാം തീവ്രവാദ പ്രവര്‍ത്തനങ്ങളാക്കി ചിത്രീകരിക്കപ്പെടും, അഞ്ചുവര്‍ഷത്തെ തടവും അഞ്ചുലക്ഷം പിഴയും നല്‍കേണ്ടിവരും.
2 തീവ്രവാദികളെ സഹായിക്കല്‍
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയുള്ള ഗൂഢാലോചനയില്‍ പങ്കാളിയാവുകയെന്നാണ് ഇന്ത്യന്‍ പീനല്‍ കോഡ് ഇതിനെ വിശദീകരിക്കുന്നത്. എന്നാല്‍ ഗുജറാത്ത് ബില്‍ “ആശയവിനിമയം, അടുപ്പം” തുടങ്ങിയവയും സഹായമായി പരാമര്‍ശിക്കുന്നു.
മേല്‍പ്പറഞ്ഞ കാര്യം വ്യക്തമാകാന്‍ ഒരു ഉദാഹരണം പറയാം: നിങ്ങള്‍ക്കെതിരെ തീവ്രവാദക്കുറ്റം ആരോപിക്കപ്പെട്ടുവെന്നു കരുതുക. അപ്പോള്‍ നിങ്ങള്‍ക്ക് ചായ കൊണ്ടുവരുന്നയാള്‍ക്കെതിരെ ദുഷ്‌പ്രേരണക്കുറ്റം ചുമത്താം. കാരണം നിങ്ങള്‍ ദിവസവും അയാളുമായി സംസാരിക്കും എന്നതുമാത്രമാണ്.
3 ഓംനിബസ് എഫ്.ഐ.ആറും, അവസാനിക്കാത്ത വിചാരണയും
എന്താണ് ഓംനിബസ് എഫ്.ഐ.ആര്‍? ഇവിടെ എഫ്.ഐ.ആറില്‍ പ്രതികളുടെ പേര് ആദ്യം തന്നെ ചേര്‍ക്കണമെന്നില്ല. പിന്നീട് ചേര്‍ത്താല്‍ മതി.
4 ജാമ്യമില്ല
ആരോപണ വിധേയരായയാള്‍ പ്രതിയല്ലെന്ന് കോടതിക്ക് ഉത്തമബോധ്യം വന്നതിനുശേഷമേ ജാമ്യം അനുവദിക്കുകയുള്ളൂ.
5 പോലീസിനു മുന്നില്‍ നടത്തിയ കുറ്റസമ്മതം തെളിവായി സ്വീകരിക്കും
ഗുജറാത്ത് ബില്ലിലെ ഏറ്റവും വിവാദമായ ഭാഗമാണിത്. ഇത് ക്രിമിനല്‍ നീതി വ്യവസ്ഥയ്ക്കു തന്നെ എതിരാണ്. ഇത് മര്‍ദ്ദനത്തെ നിയമവിധേയമാക്കുന്ന നടപടിയാണ്. ന്യൂനപക്ഷങ്ങളെ പീഡിപ്പിച്ച് കാലങ്ങളോളം ജയിലറയ്ക്കുള്ളിലിടാന്‍ പോട്ട ഉപയോഗിച്ചത് ഈ ചട്ടത്തെയാണ്. ഇതാണ് 2004ല്‍ പോട്ട ഇല്ലാതാക്കുന്നതിലേക്കു വരെ നയിച്ചത്.
6 കുറ്റപത്രം സമര്‍പ്പിക്കാന്‍ 180 ദിവസം
കുറ്റപത്രം സമര്‍പ്പിക്കാനുള്ള പരിധി 90 ദിവസത്തില്‍ നിന്നും 180 ദിവസമാക്കി ഉയര്‍ത്തുന്നത് ന്യായീകരിക്കാനാവില്ല.
7 സര്‍ക്കാറിന്റെ അനാവശ്യമായ കൈകടത്തലുകള്‍ നിയമവിധേയമാക്കുന്നു
തടസ്സപ്പെട്ട ഫോണ്‍ സംഭാഷണങ്ങള്‍ തെളിവായി ഗുജറാത്ത് ബില്‍ അനുവദിക്കുന്നുണ്ട്. ഈ ഭാഗം പോലീസ് വ്യാജ തെളിവുകള്‍ സൃഷ്ടിക്കാനായി ഉപയോഗിക്കാന്‍ സാധ്യതയുണ്ട്.
8 പുതിയതരം തട്ടിക്കൊണ്ടുപോകല്‍
മതേതര വിവാഹത്തിനെതിരെ കാമ്പെയ്ന്‍ നടത്തുന്ന ഹിന്ദുത്വ ശക്തികള്‍ ഈ ബില്‍ ആയുധമാക്കാന്‍ ഇടയുണ്ട്. തട്ടിക്കൊണ്ടുപോകല്‍ എന്ന കുറ്റത്തിനൊപ്പം ഈ കേസുകൂടി ചുമത്താനിടയുണ്ട്.
9 അടച്ചമുറിയിലെ വിചാരണ, രഹസ്യ സാക്ഷികള്‍, കോടതി നടപടികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതിലുള്ള വിലക്ക്
വിചാരണ നടപടികള്‍ റിപ്പോര്‍ട്ടു ചെയ്താല്‍ ഈ ബില്ലില്‍ പറയുന്നതനുസരിച്ച് ഒരു ലക്ഷം രൂപ പിഴയും ഒരു വര്‍ഷം തടവും ലഭിക്കും.