| Thursday, 8th March 2018, 9:42 pm

ക്യാമറക്ക് പിന്നിലും താരമാവാന്‍ നിമിഷ; ഇനി ടോവിനോ ചിത്രത്തിന്റെ സഹസംവിധായിക

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ഈട എന്നീ ചിത്രങ്ങളിലൂടെ തന്റെ അഭിനയ മികവ് വ്യക്തമാക്കിയ നിമിഷ സജയന്‍ അണിയറയിലും കഴിവ് തെളിയിക്കാനൊരുങ്ങുന്നു. മധുപാല്‍ സംവിധാനം ചെയ്യുന്ന “ഒരു കുപ്രസിദ്ധ പയ്യന്‍” എന്ന ചിത്രത്തിന്റെ സഹസംവിധായികയായിട്ടാണ് നിമിഷയുടെ രണ്ടാം വരവ്. ഇതിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.

ടോവിനോ തോമസ് നായകനാകുന്ന ഈ ചിത്രത്തിലെ നായിക കൂടിയാണ് നിമിഷ. ഹന്ന എലിസബത്ത് എന്ന കഥാപാത്രമായാണ് നിമിഷ സ്‌ക്രീനിലെത്തുക.

വി സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഔസേപ്പച്ചന്‍ സംഗീതം നിര്‍വ്വഹിക്കും. ശരണ്യ പൊന്‍വണ്ണന്‍, ബാലു വര്‍ഗീസ്, ലിജോമോള്‍ ജോസ്, നെടുമുടി വേണു, ദിലീഷ് പോത്തന്‍, സിദ്ധിഖ്, പശുപതി, അലന്‍സിയര്‍, സുധീര്‍ കരമന, ഉണ്ണിമായ, സുജിത്ത് ശങ്കര്‍, സിബി തോമസ്, മഞ്ജു വാണി, നിര്‍മ്മാതാവ് ജി. സുരേഷ് കുമാര്‍, കാമറാമാന്‍ പി. സുകുമാര്‍ തുടങ്ങിയവരാണ് മറ്റു വേഷങ്ങളിലെത്തുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more