| Tuesday, 17th February 2026, 4:20 pm

നിലമേലിലെ മരണം: അലര്‍ജിയല്ല, ഭക്ഷ്യവിഷബാധയെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

അനിത സി

തിരുവനന്തപുരം: കൊല്ലം നിലമേലില്‍ രണ്ട് പേര്‍ മരണപ്പെട്ട സംഭവം ഭക്ഷ്യവിഷബാധ കാരണമെന്ന് റിപ്പോര്‍ട്ട്. മരണപ്പെട്ട റഷീദ ബീവിയുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി. പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മരണകാരണമായി ഭക്ഷ്യവിഷബാധയെന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. റിപ്പോര്‍ട്ട് പൊലീസിന് കൈമാറി.

പാത്തോളജി റിപ്പോര്‍ട്ട് കൂടി വന്നതിന് ശേഷം മാത്രമെ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.

നേരത്തെ, ഭക്ഷ്യ അലര്‍ജിയാണ് മരണകാരണമെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഡോക്ടര്‍മാരും അലര്‍ജിയാകാമെന്ന സംശയം ഉന്നയിച്ചിരുന്നു.

തിങ്കളാഴ്ച രാത്രി വിഴിഞ്ഞം അസ്മാക്ക് ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച നിലമേല്‍ ചടയമംഗലം സ്വദേശികളായ ഷാജി, റഷീദ ബീവി, ഷാജിയുടെ ഭാര്യ സജി മോള്‍ എന്നിവര്‍ക്കാണ് ഛര്‍ദ്ദിയുള്‍പ്പടെയുള്ള അസ്വസ്ഥതകളുണ്ടായത്.

രാത്രി ഒമ്പതരയോടെയാണ് വിഴിഞ്ഞത്ത് നിന്നും കുടുംബം ഭക്ഷണം കഴിച്ച് കൊല്ലത്തേക്ക് തിരിച്ചത്.

പിന്നീട് ചികിത്സയിക്കിടെ റഷീദ ബീവിയും ഷാജിയും മരണപ്പെട്ടിരുന്നു. മത്സ്യവിഭവങ്ങളാണ് ഹോട്ടലില്‍ നിന്നും കഴിച്ചതെന്നും മറ്റ് സ്ഥലങ്ങളില്‍ നിന്നും ഭക്ഷണം കഴിച്ചിരുന്നില്ലെന്നും ഷാജിയുടെ കുടുംബം പറഞ്ഞിരുന്നു.

അതേസമയം, തിരുവനന്തപുരം മുതല്‍ കൊല്ലത്തെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ മറ്റെവിടെ നിന്നെങ്കിലും ഭക്ഷണം കഴിച്ചിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് പൊലീസ് വിശദീകരിച്ചു.

Content Highlight: Nilamel Death Row: Initial postmortem report says it was food poisoning, not allergy
അനിത സി

ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍

We use cookies to give you the best possible experience. Learn more