സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് നിഖില വിമല്‍. മലയാളത്തിന് പുറമെ തമിഴിലും മികച്ച സിനിമകളുടെ ഭാഗമാകാന്‍ നിഖിലക്ക് സാധിച്ചു. മഞ്ജു വാര്യരും മമ്മൂട്ടിയും ഒന്നിച്ച പ്രീസ്റ്റ് എന്ന സിനിമയിലും നടി അഭിനയിച്ചിരുന്നു.
ഇരുവര്‍ക്കും ഒപ്പം (മഞ്ജു വാര്യര്‍, മമ്മൂട്ടി) ആദ്യമായിട്ടായിരുന്നു നിഖില അഭിനയിക്കുന്നത്. ഇപ്പോള്‍ മഞ്ജു വാര്യരെ കുറിച്ച് പറയുകയാണ് നിഖില വിമല്‍. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
മഞ്ജു വാര്യരുടെ ഡാന്‍സും സിനിമയും കണ്ടതല്ലാതെ തനിക്ക് അതിനുമുമ്പ് നേരിട്ട് പരിചയമുണ്ടായിരുന്നില്ലെന്നും പ്രീസ്റ്റ് സിനിമയില്‍ അവര്‍ ഉണ്ടെങ്കിലും തന്റെ കഥാപാത്രവുമായി ചേര്‍ന്ന സീനുകളുണ്ടെന്ന കാര്യം അറിയില്ലായിരുന്നുവെന്നും നിഖില കൂട്ടിച്ചേര്‍ത്തു.
‘സെറ്റിലെത്തി നേരിട്ട് കണ്ടപ്പോള്‍ ഞാന്‍ ശരിക്കും ത്രില്ലടിച്ചു. അവിടെ വെച്ചാണ് ഞങ്ങള്‍ ആദ്യമായി പരിചയപ്പെടുന്നത്. നാളെ എന്താണ് സംഭവിക്കുകയെന്ന് അറിയാത്ത പോസ്റ്റ് കോവിഡ് കാലത്തായിരുന്നു ഞങ്ങളുടെ ഭാഗങ്ങള്‍ ചിത്രീകരിച്ചത്.
അത് ശരിക്കും അനുഭവിച്ചു. മഞ്ജു ചേച്ചിയും മമ്മൂക്കയും ഒന്നിക്കുന്ന ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷവും ഏറെയുണ്ടായിരുന്നു,’ നിഖില വിമല്‍ പറയുന്നു.
ദി പ്രീസ്റ്റ്:
നവാഗതനായ ജോഫിന്‍ ടി. ചാക്കോ കഥയെഴുതി സംവിധാനം ചെയ്ത് 2021ല്‍ പുറത്തിറങ്ങിയ മലയാളം ഹൊറര്‍ മിസ്റ്റീരിയസ്-ത്രില്ലര്‍ ചിത്രമാണ് ദി പ്രീസ്റ്റ്.
മഞ്ജു വാര്യരും മമ്മൂട്ടിയും ആദ്യമായി ഒന്നിച്ച് അഭിനയിച്ച ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ടായിരുന്നു. നിഖില വിമലിന് പുറമെ സാനിയ, ശ്രീനാഥ് ഭാസി, ബേബി മോണിക്ക ഉള്‍പ്പെടെയുള്ള മികച്ച താരനിര ഒന്നിച്ചിരുന്നു.
Content Highlight: Nikhila Vimal Talks About Manju Warrier