2009ല്‍ പുറത്തിറങ്ങിയ ഭാഗ്യദേവത എന്ന ചിത്രത്തില്‍ ചൈല്‍ഡ് ആര്‍ടിസ്റ്റായി എത്തുകയും പിന്നീട് 2015ല്‍ പുറത്തിറങ്ങിയ ലൗ 24*7 എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിക്കുകയും ചെയ്ത അഭിനേത്രിയാണ് നിഖില വിമല്‍. പിന്നാലെ മുന്‍നിര തമിഴ് തെലുങ്ക് ചിത്രങ്ങളിലും താരം പ്രധാനവേഷങ്ങളിലെത്തുകയും സൗത്ത് ഇന്ത്യന്‍ സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്തുകയും ചെയ്തിരുന്നു.
നിഖില വിമല്‍. Photo: Nikhila Vimal/ Facebook.com
ശക്തമായ അഭിനയവും തുറന്ന അഭിപ്രായപ്രകടനവും കൊണ്ട് മലയാളി പ്രേക്ഷകരുടെ ശ്രദ്ധ നേടാന്‍ നിഖില വിമലിന് സാധിച്ചിരുന്നു. വ്യക്തമായ നിലപാടുകള്‍ തുറന്നുപറയുന്ന സ്വഭാവം കാരണം സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും, പ്രൊഫഷണല്‍ ജീവിതത്തിലെ വെല്ലുവിളികളെക്കുറിച്ച് നിഖില പലപ്പോഴും നിലപാടുകള്‍ വ്യക്തമാക്കാറുണ്ട്.
ഇപ്പോഴിതാ കല്യാണം കഴിക്കുന്നതിനെ കുറിച്ച് നിഖില വിമല്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ജാങ്കോ സ്‌പേസിന് നല്‍കിയ ഒരു പഴയ അഭിമുഖത്തിലായിരുന്നു താരം ഇതിനെ കുറിച്ച് സംസാരിച്ചത്. കല്യാണ പരിപാടികളില്‍ ആള്‍ കൂടുന്നതിനാലും ചൂട് കൂടുതലായതിനാലും തനിക്ക് വലിയ ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ച് വിവാഹം കഴിക്കുന്നത് ഇഷ്ടമല്ലെന്നും രജിസ്റ്റര്‍ മാരേജിനോടാണ് ഇഷ്ടമെന്നും പറയുകയാണ് താരം.
‘ഞാന്‍ കല്യാണം കഴിക്കുകയാണെങ്കില്‍ വല്ല രജിസ്റ്റര്‍ മാരേജായിരിക്കും ഉണ്ടാകുക. കാരണം എനിക്ക് ആളു കൂടുന്നത് ഇഷ്ടമല്ല, ചൂടും ഇഷ്ടമല്ല. എനിക്ക് കല്യാണം എന്ന് പറയുമ്പോള്‍ ആദ്യം മനസിലേക്ക് വരുന്നത് ചൂടാണ്. എ.സി ഹാള്‍ ബുക്ക് ചെയ്താലും ആള്‍ക്കാര്‍ കൂടുതലായാല്‍ ചൂട് തുടങ്ങും. എനിക്ക് കല്യാണത്തിന് പോകാനും ഭയങ്കര മടിയാണ്. കുറെ ഡ്രസും കുറെ മാലയും ഇട്ട് നില്‍ക്കുന്നത് എനിക്ക് പറ്റില്ല.
നിഖില വിമല്‍. Photo: Nikhila Vimal/ Facebook.com
വിവാഹത്തിന് ക്ഷണിച്ചാല്‍ ഞാന്‍ പോകാറുണ്ട്. എന്നിരുന്നാലും പെട്ടെന്ന് പോയി തിരിച്ച് വരിക എന്നല്ലാതെ അധികം നില്‍ക്കാറില്ല. ഒരു വലിയ പരിപാടിയുടെ ഇടയില്‍ എന്നെ നോക്കിയാല്‍ ഏതെങ്കിലും മൂലയില്‍ ഇരുന്ന് വീശുന്നത് കാണാം. ഒരു സോഷ്യല്‍ ആങ്‌സൈറ്റിയും അതിനൊപ്പം ചൂടും ആണ് പ്രശ്‌നം,’ നിഖില പറഞ്ഞു.
Content Highlight: Nikhila Vimal talks about her marriage and expectations