| Friday, 9th January 2026, 11:14 pm

'പെണ്ണ് കേസ്' കല്യാണ തട്ടിപ്പുമായി ജീവിക്കുന്ന പെണ്‍കുട്ടിയുടെ കഥ: നിഖില വിമല്‍

ഐറിന്‍ മരിയ ആന്റണി

തന്റെ വരാനിരിക്കുന്ന പെണ്ണ് കേസ് എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് നടി നിഖില വിമല്‍. കല്യാണ തട്ടിപ്പ് നടത്തി ജീവിച്ച് വരുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ് പെണ്ണ് കേസ് പറയുന്നതെന്ന് നിഖില പറയുന്നു.

അതൊരു തൊഴിലായി കൊണ്ടു നടക്കുന്ന പെണ്‍കുട്ടിയെ പറ്റിയുള്ള കഥയാണ് പെണ്ണുകേസെന്നും നിഖില കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നിഖില.

പെണ്ണ് കേസ് /Theatrical poster

‘കല്യാണ തട്ടിപ്പ് നടത്തി ജീവിക്കുന്ന പെണ്‍കുട്ടിയുടെ കഥയാണ് പെണ്ണ് കേസ്. അങ്ങനെയൊരു കഥയുമായി ആദ്യം അവര്‍ എന്റെയടുത്ത് വരുമ്പോള്‍ എന്ത് കൊണ്ട് അങ്ങനെയൊരു സിനിമ വന്ന് കൂടാ എന്നാണ് ഞാന്‍ ചിന്തിച്ചത്. കാരണം അത് ചിലപ്പോള്‍ സമൂഹത്തിന് ഒരു നല്ല മെസേജ് കൊടുക്കുന്ന സിനിമയൊന്നും ആയിരിക്കണമെന്നില്ല.

സഹിക്കുന്ന സ്ത്രീകളുടെ കഥ ഞാന്‍ കേട്ടതില്‍ നിന്ന് ഒരു വ്യത്യാസം, അതാണ് പെണ്ണുകേസിനോട് തോന്നിയ പോസിറ്റീവായ കാര്യം. ഗ്രെ ഷെയ്ഡുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ എനിക്ക് ഇഷ്ടമാണ്. പക്ഷേ എന്റെ പണ്ടത്തെ ഒരു ലുക്കിലും ഭാവത്തിലും ഒരു പാവം വീട്ടിലെ പെണ്‍കുട്ടി ഇമേജായിരുന്നു കിട്ടിയത്. പാവം ലേബലില്‍ ആയിരുന്നു എന്നെ കണ്ട് കൊണ്ടിരുന്നത്,’ നിഖില വിമല്‍ പറയുന്നു.

താന്‍ സംസാരിച്ച് തുടങ്ങിയപ്പോഴാണ് തന്റെ പെര്‍സ്‌പെക്ടീവില്‍ കുറച്ച് വ്യത്യാസം ഉണ്ടെന്നത് ആളുകള്‍ തിരിച്ചറിഞ്ഞതെന്നും എന്നാല്‍ ഇപ്പോള്‍ അങ്ങനെയുള്ള സിനിമകള്‍ വരുന്നെതന്ന് കുറവാണെന്നും നിഖി കൂട്ടിച്ചേര്‍ത്തു.

ഫെബിന്‍ സിദ്ധാര്‍ത്ഥ് സംവിധാനത്തില്‍ എത്തുന് ‘പെണ്ണ് കേസ്’ നാളെ ( ജനുവരി10)നാണ് തിയേറ്ററുകൡലെത്തുന്നത്. മുകേഷ് ആര്‍ മെഹ്ത നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഹക്കീം ഷാ, അജു വര്‍ഗീസ്, രമേഷ് പിശാരടി, ഇര്‍ഷാദ്, രഞ്ജി കക്കോല്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Content Highlight: Nikhila Vimal is talking about the film Penne case 

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more