തിയേറ്ററില്‍ വന് കളക്ഷന്‍ നേടിയെങ്കിലും സ്‌ക്രിപ്റ്റിലെ പോരായ്മകള്‍ ഒരുപാടുണ്ടെന്ന വിമര്‍ശനം കേട്ട ചിത്രമാണ് ദൃശ്യം 3. ഒ.ടി.ടിയിലെത്തുമ്പോള്‍ ചെറിയ രീതിയില്‍ ട്രോളുകള്‍ ലഭിക്കുമെന്ന് പലരും പ്രവചിച്ചു. എന്നാല്‍ ഒ.ടി.ടി റിലീസിന് ശേഷം സോഷ്യല്‍ മീഡിയയില്‍ സിനിമ മുഴുവന്‍ ട്രോള്‍ മെറ്റീരിയലായി മാറിയിരിക്കുകയാണ്.
സ്‌ക്രിപ്റ്റ് മുതല്‍ പ്രധാന ആര്‍ട്ടിസ്റ്റുകളുടെ പെര്‍ഫോമന്‍സ് വരെ കീറിമുറിച്ച് ട്രോളുകയാണ്. ആദ്യമായിട്ടാണ് മലയാളത്തില്‍ 200 കോടി നേടിയ ചിത്രം ഇത്ര വലിയ ട്രോള്‍ മെറ്റീരിയലാകുന്നത്. ലോജിക്കില്ലായ്മ മുഴച്ചുനില്‍ക്കുന്ന സ്‌ക്രിപ്റ്റും ജീത്തു ജോസഫ് ഒരിക്കലും കൈവിടാത്ത സീരിയല്‍ ലെവല്‍ മേക്കിങ്ങുമെല്ലാം ട്രോളന്മാര്‍ ആഘോഷമാക്കുകയാണ്.
നിഖില്‍ നായര്‍ Photo: Shanoj Shanu/ Facebook
ചിത്രത്തിലെ കഥാപാത്രങ്ങളും ഇതിനോടകം ട്രോള്‍ പേജുകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. അത്തരത്തിലൊരു കഥാപാത്രമാണ് നിഖില്‍ നായര്‍ അവതിരിപ്പിച്ച അവിര. ജോര്‍ജുകുട്ടിയുടെ മകളെ കല്യാണം കഴിക്കുന്ന കഥാപാത്രമാണ് അവിര. വ്യത്യസ്തമായ പേര് പ്രേക്ഷകര്‍ വളരെ വേഗത്തില്‍ നോട്ട് ചെയ്തു. എന്നാല്‍ പേരിലെ വ്യത്യസ്തത കഥാപാത്രത്തിന്റെ കാര്യത്തില്‍ കൊണ്ടുവരാന്‍ സംവിധായകന് സാധിച്ചിട്ടില്ലെന്ന് പലരും അഭിപ്രായപ്പെടുന്നു.
സിദ്ദിഖ് അവതരിപ്പിച്ച പ്രഭാകറിന്റെ നിര്‍ദേശപ്രകാരമാണ് അവിര അഞ്ജുവിനെ വിവാഹം ചെയ്യുന്നത്. അതും ബിസിനസ് നഷ്ടത്തിലായപ്പോള്‍ സഹായിച്ചു എന്ന ഒറ്റക്കാരണം കൊണ്ടാണ് അവിര ഇത് ചെയ്യുന്നത്. എന്നാല്‍ പ്രഭാകറിന്റെ സഹായം അവിരയുടെ ജീവിതം തന്നെ താറുമാറാക്കിയെന്ന് ഒ.ടി.ടി റിലീസിന് ശേഷം പലരും അഭിപ്രായപ്പെടുന്നു.
ദൃശ്യം 3 Photo: Troll Meme Malayalam/ Facebook
ദുബായിലെ ബിസിനസ് മതിയാക്കി നാട്ടിലേക്ക് വന്നു, പ്രഭാകര്‍ പറഞ്ഞതുകൊണ്ട് അഞ്ജുവിനെ വിവാഹം ചെയ്തു, ഫസ്റ്റ് നൈറ്റിന്റെ അന്ന് നാടുവിട്ട് രാമേശ്വരത്തേക്ക് പോകേണ്ടി വന്നു. വെറും 250 ഇന്ത്യക്കാര്‍ മാത്രമുള്ള ടുണീഷ്യയില്‍ ശിഷ്ടകാലം മറ്റൊരു പേരില്‍ ജീവിക്കേണ്ടി വരുന്ന ഹതഭാഗ്യനാണ് ഈ ചിത്രത്തില്‍ അവിര.
ഈ പേരിനെ തന്നെ ആളുകള്‍ ട്രോളുന്നുണ്ട്. ആന്റിവൈറസ് പ്രോഗ്രാമിന് ഇടുന്ന പേര് മനുഷ്യന് ഇട്ടുകൊടുത്തു എന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. ജീത്തുവിന് വേറെ നല്ല പേരൊന്നും കിട്ടിയില്ലേ എന്നാണ് ട്രോളന്മാരുടെ ചോദ്യം. നിഖിലിന്റെ അമച്വര്‍ പ്രകടനവും കൂടുതല്‍ ട്രോളിനുള്ള വകുപ്പുകള്‍ ഉണ്ടാക്കുന്നുണ്ട്.
ദുബായിലെ ബിസിനസില്‍ സഹായിച്ചതിന്റെ പേരില്‍ ആ ബിസിനസ് വരെ ഉപേക്ഷിച്ച് ടുണീഷ്യയില്‍ പോയി കൂലിപ്പണി ചെയ്ത് ജീവിക്കേണ്ടി വന്ന അവിര മലയാള സിനിമ കണ്ട ഏറ്റവും വലിയ മണ്ടനാണോ അതോ പാവമാണോ എന്നും ചോദ്യമുയര്‍ത്തുന്നുണ്ട്. ജീത്തുവിന്റെ കഥാപാത്ര സൃഷ്ടികളില്‍ ഏറ്റവും മോശം ക്യാരക്ടറുകളില്‍ ഒന്നായി അവിര മാറി.
Content Highlight: Nikhil Nair’s character in Drishyam 3 getting trolls
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ