| Wednesday, 21st February 2018, 9:31 am

നൈജീരിയയിലെ സര്‍വകലാശാല ക്യാമ്പസില്‍ ചാവേര്‍ സ്‌ഫോടനം; ആക്രമണത്തിനു പിന്നില്‍ ബൊക്കോ ഹറാമെന്ന് സംശയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

അബൂജ: നൈജീരിയയിലെ മൈദുഗുരി സര്‍വകലാശാലയില്‍ ചാവേര്‍ സ്‌ഫോടനം. ബോര്‍നോ സംസ്ഥാനത്തെ സര്‍വകലാശാലയില്‍ നടന്ന ആക്രമണത്തിനു പിന്നില്‍ ബൊക്കോ ഹറാമാണ് എന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.

കടുത്ത സുരക്ഷാ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുള്ള സര്‍വകലാശാല ക്യാമ്പസിലേക്ക് അക്രമി നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെ സൈനികരുമായി നടന്ന വെടിവെപ്പിലാണ് സ്‌ഫോടനം നടന്നത്.

അതേസമയം ആളപായമുണ്ടായിട്ടില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷവും മൈദുഗിരി സര്‍വകലാശാലയില്‍ ചാവേര്‍ സ്‌ഫോടനം നടന്നിരുന്നു. ബൊക്കോ ഹറാമായിരുന്നു അന്ന് ആക്രമണത്തിനു പിന്നില്‍. ആ ചാവേര്‍ ആക്രമണത്തില്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ അടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു.

We use cookies to give you the best possible experience. Learn more