ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ പഞ്ചാബ് കിങ്‌സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും തമ്മില്‍ ഏറ്റുമുട്ടം. പഞ്ചാബിന്റെ തട്ടകമായ തിയാരയില്‍ നടക്കുന്ന മത്സരത്തില്‍ നടക്കുന്ന മത്സരത്തില്‍ തങ്ങളുടെ അഞ്ചാം വിജയം ലക്ഷ്യം വെച്ചാണ് പഞ്ചാബ് ഇറങ്ങുന്നത്.
നിലവില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് നാല് വിജയം സ്വന്തമാക്കി ഒമ്പത് പോയിന്റോടെ ഒന്നാം സ്ഥാനത്തുള്ളത് പഞ്ചാബാണ്. കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ മഴ വില്ലനായതോടെ ഇരു ടീമുകളും ഓരോ പോയിന്റുകള്‍ പങ്കിട്ടെടുക്കുകയായിരുന്നു.
എന്നാല്‍ സീസണില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയവും മൂന്ന് തോല്‍വിയുമായാണ് ലഖ്മൗ കളിത്തിലിറങ്ങുന്നത്. കരുത്തരായ പഞ്ചാബിനെ പരാജയപ്പെടുത്തി വിജയവഴിയില്‍ തിരിച്ചെത്താന്‍ സാധിക്കുമെന്നാണ് ലഖ്‌നൗവിന്റെ പ്രതീക്ഷ.
എന്നാല്‍ ടീമിന്റെ ബാറ്റിങ് നിരയില്‍ വലിയ വെല്ലുവിളയുയര്‍ത്തുന്നത് വിന്‍ഡീസ് താരം നിക്കോളാസ് പൂരന്റെ മോശം പ്രകടനമാണ്. പഞ്ചാബിനെതിരെ കളത്തിലിറങ്ങുമ്പോള്‍ ഒരു മോശം റെക്കോഡും പൂരന്റെ അക്കൗണ്ടിലുണ്ട്. 2026ല്‍ ഏറ്റവും മോശം സ്‌ട്രൈക്ക് റേറ്റുള്ള താരങ്ങളുടെ ലിസ്റ്റില്‍ ഒന്നാമനാണ് പൂരന്‍ (മിനിമം മൂന്ന് ഇന്നിങ്‌സ്).
നിക്കോളാസ് പൂരന്‍ (ലഖ്‌നൗ) – 76.36 – 5 – 42
നിതീഷ് റാണ (ദല്‍ഹി) – 76.92 – 3 – 20
നേഹല്‍ വധേര (പഞ്ചാബ്) – 93.10 – 4 – 27
മിച്ചല്‍ മാര്‍ഷ്, ഏയ്ഡന്‍ മാര്‍ക്രം, റിഷബ് പന്ത് (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), നിക്കോളാസ് പൂരന്‍, ആയുഷ് ബധോണി, ഹിമ്മത് സിങ്, മുകുള്‍ ചൗധരി, മായങ്ക് യാദവ്, മുഹമ്മദ് ഷമി, ആവേശ് ഖാന്‍, പ്രിന്‍സ് യാദവ്, ദിഗ്‌വേഷ് റാഥി
Content Highlight: Nicholas Pooran In Unwanted Record In IPL 2026