| Wednesday, 26th August 2020, 4:13 pm

ചെന്നൈ സ്വദേശിനിയെ മതപരിവര്‍ത്തനം നടത്തി തട്ടിക്കൊണ്ടുപോയി; സാകിര്‍ നായിക്കിനെതിരെ എന്‍.ഐ.എ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: വിവാദ മത പ്രഭാഷകന്‍ സാകിര്‍ നായിക്കിനെതിരെ എന്‍.ഐ.എ കേസ് രജിസ്റ്റര്‍ ചെയ്തു. ചെന്നൈ സ്വദേശിയായ പെണ്‍കുട്ടിയെ മതപരിവര്‍ത്തനം നടത്തി തട്ടിക്കൊണ്ടു പോയെന്ന പരാതിയിലാണ് നടപടി.

ലണ്ടനില്‍ ഉപരിപഠനത്തിനായി പോയ പെണ്‍കുട്ടിയെ മതപരിവര്‍ത്തനം നടത്തി തട്ടികൊണ്ടുപോയെന്നാണ് കേസ്. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി നേതാവ് എസ്.എസ് ഹുസൈന്റെ മകന്‍ നഫീസിനെതിരെയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ചെന്നൈ സ്വദേശിയായ പെണ്‍കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ നേരത്തെ ക്രൈംബ്രാഞ്ച് കേസ് എടുത്തിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more