2011ലെ തിരഞ്ഞെടുപ്പില്‍ 6,702 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച സെല്‍വരാജ് വിജയിച്ചത്. എല്‍.ഡി.എഫിന് പതിനായിരത്തോളം വോട്ടുകളുടെ കുറവ് ഇത്തവണ ഉണ്ടായപ്പോള്‍ ബി.ജെ.പിക്കു 23,000 വോട്ടുകളുടെ വര്‍ധന ഉണ്ടായതും ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത.
ആദ്യ ഏഴ് റൗണ്ടുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്‍ ശെല്‍വരാജ് അഞ്ച് വോട്ടുകളുടെ നേരിയ ലീഡില്‍ മുന്നിലായിരുന്നു. തുടര്‍ന്ന് വോട്ടെണ്ണുമ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്‍.ശെല്‍വരാജ് വ്യക്തമായ വോട്ടുകള്‍ക്ക് ലീഡുചെയ്യുകയായിരുന്നു. വോട്ടെണ്ണല്‍ തുടങ്ങി രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് ആദ്യമായി ആര്‍.ശെല്‍വരാജ് മുന്നില്‍ എത്തിയത്. അതിയന്നൂര്‍ പഞ്ചായത്തിലെയും നെയ്യാറ്റിന്‍കര നഗരസഭയിലെയും 56 ബൂത്തുകളിലെ വോട്ടുകളാണ് ഏഴ് റൗണ്ടുകളിലായി എണ്ണിയപ്പോഴാണ് ആദ്യം മുന്നിലെത്തിയത്.
നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ അതിയന്നൂര്‍ പഞ്ചായത്തിലും നെയ്യാറ്റിന്‍കര നഗരസഭയിലെയും വോട്ടെണ്ണിയപ്പോള്‍ എല്‍.ഡി.എഫിന്റെ എഫ്. ലോറന്‍സ് 1105 വോട്ടിന്റെ ലീഡിന് മുന്നിലായിരുന്നു. തൊട്ടുപിറകെ 13580 വോട്ടുമായി കോണ്‍ഗ്രസ്സിന്റെ ആര്‍.ശെല്‍വരാജും 13079 വോട്ടുമായി ബി.ജെ.പി യുടെ ആര്‍. രാജഗോപാലുമായിരുന്നു.
വോട്ടെണ്ണല്‍ രണ്ടാംറൗണ്ട് പൂര്‍ത്തിയായപ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എഫ്.ലോറന്‍സ് 1248 വോട്ടിന്റെ ലീഡില്‍ മുന്നിട്ടു നിന്നിരുന്നു. തൊട്ടുപിന്നില്‍ ബി.ജെ.പിയുടെ ഒ. രാജഗോപാലുമായിരുന്നു. മൂന്ന് റൗണ്ട് പൂര്‍ത്തിയാകുമ്പോഴും യുഡിഎഫ് സ്ഥാനാര്‍ഥി ആര്‍.സെല്‍വരാജ് മൂന്നാംസ്ഥാനത്തു തന്നെ തുടരുകയായിരുന്നു.
ആദ്യഘട്ടത്തില്‍ പല ബൂത്തുകളിലും രാജഗോപാലിനായിരുന്നു ഭൂരിപക്ഷം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആര്‍. ശെല്‍വരാജിന് ഒരു ഘട്ടത്തിലും മുന്നേറ്റമുണ്ടാക്കാനായിരുന്നില്ല. എന്നാല്‍ അവസാന ബൂത്തുകളിലേക്ക് വന്നപ്പോള്‍ ശെല്‍വരാജ്, രാജഗോപാലിനെ പിന്തള്ളി രണ്ടാംസ്ഥാനത്തേക്ക് കയറുകയായിരുന്നു. പൊതുവെ ഇടതുപക്ഷത്തിന് മേല്‍ക്കൈയുള്ള പഞ്ചായത്താണ് അതിയന്നൂര്‍.നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ കനത്ത പോളിങ് ആണ് രേഖപ്പെടുത്തിയത്.
നെയ്യാറ്റിന്‍കരയില്‍ വോട്ടിങ്ങ് അവസ്സാനിച്ചപ്പോള്‍ 80.1 ശതമാനം സമ്മതിദായകരാണ് വോട്ടവകാശം വിനിയോഗിച്ചത്. ആകെയുള്ള 1,63,993 വോട്ടര്‍മാരില്‍ 1,31,384 പേരാണ് വോട്ടുചെയ്തത്. ഇതിന് മുമ്പ് 1960ല്‍ രേഖപ്പെടുത്തിയ 84.39 ശതമാനമാണ് നെയ്യാറ്റിന്‍കരയില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പോളിങ്ങ്. ഏറ്റവും കുറവ് പോളിങ്ങ് രേഖപ്പെടുത്തിയത് 2006 ല്‍ 66.06%. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 71.15 ശതമാനമായിരുന്നു നെയ്യാറ്റിന്‍കരയിലെ പോളിങ്.