| Saturday, 2nd June 2012, 8:16 pm

നെയ്യാറ്റിന്‍കര 80.1% പോളിങ്ങ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ കനത്ത പോളിങ്. 5 മണിക്ക് വോട്ടിങ്ങ് അവസ്സാനിച്ചപ്പോള്‍ 80.1 ശതമാനം പോളിങ്ങ് രേഖപ്പെടുത്തി.

മിക്ക ബൂത്തുകളിലും സമയപരിധികഴിഞ്ഞും വോട്ടര്‍മാരുടെ നീണ്ട നിരയുണ്ടായിരുന്നു. ഇവര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ അവസരം നല്‍കിയിരുന്നു. 1960-ല്‍ രേഖപ്പെടുത്തിയ 84.39 ശതമാനമാണ്് നെയ്യാറ്റിന്‍കരയില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പോളിങ്ങ്. ഏറ്റവും കുറവ് പോളിങ്ങ് രേഖപ്പെടുത്തിയത് 2006 ല്‍ 66.06%.

ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 71.15 ശതമാനമായിരുന്നു നെയ്യാറ്റിന്‍കരയിലെ പോളിങ്. മന്ദഗതിയില്‍ തുടങ്ങിയ പോളിങ്ങ് ഒന്‍പതരയോടെ കനത്ത പോളിങ്ങിലേയ്ക്ക് നീങ്ങുകയായിരുന്നു. രാവിലെ ഒമ്പതര വരെ 20.4 ശതമാനം രേഖപ്പെടുത്തി. 11.30 ആയപ്പോള്‍ 39.8 ശതമാനം പേര്‍ വോട്ടുചെയ്തു. ഉച്ചയ്ക്ക് ഒരു മണിയോടെ പോളിങ് 50 ശതമാനം കടന്നിരുന്നു.

ആദ്യമണിക്കൂറുകളില്‍ പുരുഷ വോട്ടര്‍മാരായിരുന്നു പോളിങ് ബൂത്തുകളില്‍ എത്തിയത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍   ചിലയിടങ്ങളില്‍ പോളിങ് യന്ത്രത്തിന്റെ തകരാര്‍മൂലം പോളിങ് വൈകിയതൊഴിച്ചാല്‍ മറ്റു പ്രശ്‌നങ്ങളുണ്ടായില്ല. തിരുപുറം പഞ്ചായത്തിലെ 96-ാം നമ്പര്‍ ബൂത്ത്, കുളത്തൂരിലെ 104-ാം ബൂത്ത് എന്നിവിടങ്ങളില്‍ അല്‍പനേരം പോളിങ് തടസ്സപ്പെട്ടു. പതിനാറാം ബൂത്തില്‍ ബോര്‍ഡ്

We use cookies to give you the best possible experience. Learn more