| Saturday, 2nd June 2012, 8:22 am

നെയ്യാറ്റിന്‍കര വോട്ടിങ്ങ് ആരംഭിച്ചു; ആദ്യമണിക്കൂറില്‍ 15% പോളിങ്ങ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തുപുരം: നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തല്‍ ആരംഭിച്ചു. ആദ്യ മണിക്കുറില്‍ പോളിങ്ങ് മെച്ചപ്പെട്ടരീതിയിലണ് പോകുന്നത്. ഏകദേശം 15 ശതമാനമാണ് പോളിങ്ങ് ആദ്യ ഘട്ടത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.വെണ്‍പകല്‍ ബൂത്തിലാണ് ഏറ്റവും കൂടുതല്‍ പോളിങ്ങ് രേഖപ്പെടുത്തിയിട്ടുള്ളത്. 13.08 ശതമാനമാണ് അവിടത്തെ പോളിങ്ങ് നില.

കനത്ത സുരക്ഷാവലയത്തിലാണ് വോട്ടിങ്ങ് മുന്നേറുന്നത്. 143 ബൂത്തുകളിലായി 164856 വോട്ടര്‍മാര്‍ ആണ് മണ്ഡലത്തിലുള്ളത്. മത്സര രംഗത്ത് 15 സ്ഥാനാര്‍ത്ഥികളാണ് ഉള്ളത്. വൈകുന്നേരം 5 മണിവരെയാണ് പോളിങ്ങ്.

പ്രമുഖ ബൂത്തുകളിലെ പോളിങ്ങ് നില:

കാരോട് 9%, കുളത്തൂര്‍ 8%, ചെങ്കല്‍ 10%, നെയ്യാറ്റിന്‍കര 10%, തിരുപ്പുറം 9%, അതിയന്നൂര്‍ 9%

We use cookies to give you the best possible experience. Learn more