| Friday, 1st June 2018, 8:15 pm

നെയ്മറെ ഒഴിവാക്കി ബ്രസീലിന്റെ പരിശീലന ക്യാമ്പ്: പരിക്ക് ഭേദമായില്ലെന്ന് ആശങ്ക

സ്പോര്‍ട്സ് ഡെസ്‌ക്

ലണ്ടന്‍: നൂറ് ശതമാനം ആരോഗ്യവാനല്ലെന്ന് കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ ബ്രസീല്‍ പരിശീലന ക്യാമ്പില്‍ നിന്നും നെയ്മറെ ഒഴിവാക്കി.

വ്യാഴാഴ്ച നടന്ന വേള്‍ഡ് കപ്പ് പരീശീലന ക്യാമ്പില്‍ നിന്നുമാണ്‌ പാരീസ് സെയ്ന്റ് ജര്‍മ്മന്‍ ആക്രമണനിര താരമായ നെയ്മറെ ബ്രസീല്‍ മാറ്റി നിര്‍ത്തിയത്.

ഞായാറാഴ്ച ലണ്ടനിലേക്ക് പറക്കും മുന്‍പ് താന്‍ പൂര്‍ണ്ണ ആരോഗ്യനില വീണ്ടെടുത്തിട്ടില്ലെന്ന് നെയ്മര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. റഷ്യന്‍ വേള്‍ഡ് കപ്പിന് മുമ്പ് ആരോഗ്യനില വീണ്ടെടുക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും നെയ്മര്‍ പറഞ്ഞു.

ഞായാറാഴ്ച ക്രൊയേഷ്യയുമായാണ് ബ്രസീലിന്റെ സൗഹൃദ മത്സരം. ലിവര്‍പൂളില്‍ നടക്കുന്ന മത്സരത്തില്‍ നെയ്മര്‍ കളിക്കുമോ എന്ന് വ്യക്തമായിട്ടില്ല. വ്യാഴാഴ്ച നടന്ന പരിശീലനത്തില്‍ ഫിലിപ്പെ കുട്ടീഞ്ഞോയും ഗബ്രിയേല്‍ ജീസസുമാണ് ബ്രസീലുമാണ് മുന്നേറ്റ നിരയില്‍ ബ്രസീലിനായ് ഇറങ്ങിയത്.

നേരത്തെ മധ്യനിരതാരം റെനറ്റോ ആഗസ്റ്റോ പരിക്ക് മൂലം ക്രൊയേഷ്യക്കെതിരായ മത്സരത്തില്‍ നിന്ന് പിന്മാറിയിരുന്നു.

We use cookies to give you the best possible experience. Learn more