| Thursday, 2nd November 2017, 7:53 pm

'നെയ്മര്‍ ദ ജോക്കര്‍...'; ആരാധകരെ ഞെട്ടിച്ച് ജോക്കര്‍ ലുക്കില്‍ നെയ്മര്‍, ചിത്രങ്ങള്‍ വൈറലാകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാരീസ്: പാശ്ചാത്യ നാടുകളിലെ ഏറ്റവും വലിയ ആഘോഷമേതാണ്? വാലന്റൈന്‍സ് ഡേയോ ക്രിസ്തുമസോ അല്ല. അത് ഹാലോവീന്‍ ആണ്. കാലങ്ങളായി നടക്കുന്ന ആഘോഷത്തിന്റെ ഭാഗമായി ഹോളിവുഡ് താരങ്ങളും കായിക താരങ്ങളുമെല്ലാം രംഗത്തെത്താറുണ്ട്.

പ്രേതങ്ങളുടേതു പോലുള്ള വേഷവിധാനങ്ങളുമായി എത്തിയാണ് ആളുകള്‍ ആഘോഷത്തില്‍ പങ്കെടുക്കാറ്. രസകരവും ഞെട്ടിപ്പിക്കുന്ന വേഷങ്ങളായിരിക്കും മിക്കവരും അണിയുക. ഇപ്പോഴിതാ ഹാലോവീന്‍ ആഘോഷത്തില്‍ ഫുട്‌ബോള്‍ താരങ്ങളും അണി നിരന്നിരിക്കുകയാണ്.


Also Read: ‘ആര്‍ക്കു വോട്ട് ചെയ്യണമെന്ന് വ്യക്തമായി അറിയാം, ലക്ഷ്യം ബി.ജെ.പിയുടെ വീഴ്ച്ച മാത്രമാണ്’; കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് ഹാര്‍ദ്ദിക് പട്ടേല്‍


സൂപ്പര്‍ താരം നെയ്മറിന്റെ വേഷമാണ് കായിക ലോകം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. സൂപ്പര്‍ ഹിറ്റ് ഹോളിവുഡ് വില്ലനായ ജോക്കറിന്റെ വേഷത്തിലാണ് നെയ്മര്‍ ഹാലോവീന്‍ വേഷത്തിലെത്തിയത്. എന്നാല്‍ ഹീത്ത് ലെഡ്ജറിന്റെ ഡാര്‍ക്ക് നൈറ്റിലെ ജോക്കറായിട്ടല്ല. ജെറാഡ് ലെറ്റോയുടെ കോമിക് വെര്‍ഷന്റെ വേഷത്തിലാണ് നെയ്മറെത്തിയത്.

നെയ്മറിനൊപ്പം താരങ്ങളായ ഡാനി ആല്‍വ്‌സ്, ജെറാര്‍ഡ് പിക്വെയും ഭാര്യ ഷക്കീറയും അടക്കമുള്ള താരങ്ങളും ഹാലോവീന്‍ വേഷത്തിലെത്തിയിരുന്നു.

ചിത്രങ്ങള്‍ കാണാം

Latest Stories

We use cookies to give you the best possible experience. Learn more