| Monday, 4th November 2013, 3:11 pm

നെക്‌സസ് 7 3 ജി എല്‍ടിഇ ടാബ്ലറ്റ് വിപണിയിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ഗൂഗിളിന്റെ രണ്ടാം ജനറേഷന്‍ നെക്‌സസ് ടാബ്ലറ്റായ നെക്‌സസ് 7 (2013) വിപണിയിലെത്തുന്നു. 3ജി എല്‍.ടി.ഇ വാരിയന്റിലെ പ്ലേ സ്‌റ്റോറിലെ വില 25, 999 രൂപയാണ്.

3 ജിയും വൈഫൈ കണക്ഷനുമുള്ള ടാബ്ലറ്റ് അധികം വൈകാതെ വിപണിയില്‍ എത്തുമെന്ന് ഗൂഗിള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും അതിനെ കുറിച്ചുള്ള വിവരമൊന്നും ഇപ്പോള്‍ ഇല്ല.

നെക്‌സസ് 7 (2013) യില്‍ 16 ജിബിയും 32 ജിബിയും വൈഫൈ മോഡല്‍ ഉണ്ട്. 32 ജിബിയ്‌ക്കൊപ്പം തന്നെ വൈ ഫൈ പ്ലസ് എല്‍ടിഇ മോഡലാണ്.

എന്നാല്‍ നെക്‌സസ് 7 വൈഫൈ മോഡലിന്റെ ഇന്ത്യന്‍ വിപണിയിലെ വില ഗൂഗിള്‍ വ്യക്തമാക്കിയിട്ടില്ല. 14,000ത്തിനും 16000ത്തിനും ഇടയിലായിരിക്കും വിലയെന്നാണ് അറിയുന്നത്.

ന്യൂ ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ പ്ലാറ്റ്‌ഫോം ആണ് ഉപയോഗിച്ചിരിക്കുന്നത്. 7 ഇഞ്ച് ഫുള്‍ ഡിസ്‌പ്ലേയും 1920*1200 പിക്‌സല്‍ റെസല്യൂഷനും ഉണ്ട്.

സ്‌ക്രാച്ച് റസിസ്റ്റന്റ് കോര്‍ണിങ് ഗ്ലാസാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ക്വാഡ് കോര്‍ ക്വാല്‍കോം സ്‌നാപാഡ്രാഗണ്‍ s 4 പ്രൊസസറാണ് ഉപയോഗിച്ചിരിക്കുന്നത്.

2 ജിബി റാമും 32 ജിബി ഇന്‍ബില്‍ട്ട് സ്‌റ്റോറേജുമുണ്ട്. മൈക്രോഎസ് ഡി കാര്‍ഡ് ഉപയോഗിക്കേണ്ടതില്ല.

പിന്‍വശത്തെ ക്യാമറ 5 മെഗാപിക്‌സലും മുന്‍വശത്തെ ക്യാമറ 1.2 മെഗാപിക്‌സലുമാണ്. 28,999 രൂപയാണ് 16 ജിബി വാരിയന്റിന്റെ വില. 32 ജിബിയുടെ വില 32, 999 രൂപയാണ്.

Latest Stories

We use cookies to give you the best possible experience. Learn more