| Sunday, 14th July 2013, 2:10 pm

അടുത്ത ജെയിംസ് ബോണ്ട് ചിത്രത്തിന്റെ പേര് 'ഡെവില്‍ മെ കെയര്‍'

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ജെയിംസ് ബോണ്ട് ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ജെയിംസ് ബോണ്ട് സീരീസിലെ പുതിയ ചിത്രം ഉടന്‍ എത്തും. ഡെവില്‍ മെ കെയര്‍ എന്നാണ് പുതിയ ചിത്രത്തിന് പേരിട്ടിരിക്കുന്നത് എന്നാണ് അറിയുന്നത്.[]

ജെയിംസ് ബോണ്ട് സീരീസിലെ 24 ാമത് ചിത്രമാണ് ഇനി പുറത്തിറങ്ങാനിരിക്കുന്നത്. സാം മെന്‍ഡെസ് തന്നെയാവും ചിത്രം സംവിധാനം ചെയ്യുക. ജെയിംസ് ബോണ്ടായി എത്തുന്നത് ഡാനിയല്‍ ക്രെയിഗ് തന്നെ.

രസതന്ത്ര ശാസ്ത്രജ്ഞനായ ജൂലിയസ് ഗോര്‍ണര്‍ ബ്രിട്ടനെതിരെ പ്രവര്‍ത്തിക്കുന്നതാണ് പുതിയ ചിത്രത്തിന്റെ പ്രമേയം.

ജെയിംസ് ബോണ്ടിന്റെ രചയിതാവ് ഇയാന്‍ ഫ്‌ളെമിങ്ങിന്റെ നൂറാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചാണ് നോവലിന്റെ അതേ പേര് പുതിയ ചിത്രത്തിന് നല്‍കിയിരിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more