| Monday, 18th March 2019, 11:07 pm

പുതിയ 'സണ്ണി'ഉടന്‍ റോട്ടിലിറങ്ങും

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിസാന്‍ ഹാച്ച്ബാക്ക് സണ്ണിയുടെ പുതിയ മോഡല്‍ വിപണിയിലേക്ക്. 2011 ന് ശേഷം ഏറെ കാത്തിരിപ്പിനൊടുവിലാണ് പുതിയ സണ്ണിയെ നിസ്സാന്‍ നിരത്തിലിറക്കുന്നത്.നിലവിലുള്ള സണ്ണിയേക്കാള്‍ അമ്പത് എംഎം അധികം നീളവും 2700 എംഎം വീല്‍ ബേസിലുമൊക്കെയായി നിരവധി പുതുമകളുമായാണ് പുതിയ സണ്ണി നിരത്തിലിറങ്ങുക. പെട്രോള്‍ ഓപ്ഷന്‍ മാത്രമെ ഉള്ളൂവെന്ന ഒരു പോരായ്മയുണ്ടെങ്കിലും കാഴ്ചയില്‍ ഗംഭീരമാണിവന്‍.

1.6 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് 114 എച്ച്പി കരുത്തുപകരും. വി പ്ലാറ്റ് ഫോമിലെത്തുന്ന ഇവന്‍ വി ഷേപ്പ്ഡ് ക്രോമിയം ഗ്രില്ലും,സ്‌പോര്‍ട്ടി ബമ്പറുമുണ്ട്. ഫോഗ് ലാമ്പിന് പുതിയ ഡിസൈനാണ്. നീളത്തിലാണ് ഹെഡ് ലാമ്പ് ഒരുക്കിയിരിക്കുന്നത്.

കൂടാതെ നല്ല ഡിസൈനുള്ള അലോയ് വീലുകളും ഡ്യുവല്‍ സോണ്‍ എസി, മള്‍ട്ടി പര്‍പ്പസ് സ്റ്റിയറിങ് വീല്‍ എന്നിവയും പുതിയ സണ്ണിയുടെ പ്രത്യേകതയാണ്.2019 അവസാനത്തോടെ ഇന്റര്‍നാഷനല്‍ മാര്‍ക്കറ്റിലും 2020 ഓടെ ഇന്ത്യന്‍ മാര്‍ക്കറ്റിലും ഇവനെത്തും. 6.99 ലക്ഷം മുതല്‍ 9.33 ലക്ഷം വരെയാണ് എക്‌സ്‌ഷോറൂം വില.

We use cookies to give you the best possible experience. Learn more