| Saturday, 30th August 2025, 10:02 am

സ്ത്രീധന പീഡനത്തെക്കുറിച്ചുള്ള വാർത്തകൾ കാറ്റിനേക്കാൾ വേഗത്തിൽ പടരും: സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: സ്ത്രീധന പീഡന പരാതികൾ കാറ്റിനേക്കാൾ വേഗത്തിൽ പടരുമെന്ന് സുപ്രീം കോടതി. സ്ത്രീധനത്തിന്റെ പേരിൽ മരുമകളെ ക്രൂരമായി പീഡിപ്പിച്ചെന്ന കേസിൽ അമ്മായിയമ്മയെ കുറ്റവിമുക്തയാക്കിയാണ് കോടതിയുടെ നിരീക്ഷണം.

പ്രതിയുടെ മൂന്ന് വർഷത്തെ തടവ് ശരിവെച്ച ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ വിധിക്കെതിരായ ഹരജിയിലാണ് ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, എൻ.വി അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ച് വിധി പ്രസ്താവിച്ചത്.

പരാതിയിൽ മുൻ ഐ.പി.സിയിലെ സെക്ഷൻ 498-എ പ്രകാരമാണ് അവർ കുറ്റക്കാരിയെന്ന് കോടതി വിധിച്ചത്.

എന്നാൽ, കേസിൽ സാക്ഷിയായി വിസ്തരിക്കപ്പെട്ട ഇവരുടെ അയൽക്കാരൻ ഇവർ സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്ന് മൊഴി നൽകി.

‘നാല് ചുവരുകൾക്കുള്ളിൽ സംഭവിക്കുന്ന കാര്യമായതിനാൽ സ്ത്രീധന ആവശ്യകതയെക്കുറിച്ച് ഒരു വസ്തുതയും അവൾക്ക് നിരാകരിക്കാൻ കഴിയില്ലെന്ന് കരുതി വിചാരണ കോടതിയും ഹൈക്കോടതിയും തെളിവുകൾ തള്ളിക്കളഞ്ഞു. സ്ത്രീധന പീഡന പരാതികൾ കാറ്റിനേക്കാൾ വേഗത്തിൽ പടരുന്നു,’ സുപ്രീം കോടതി പറഞ്ഞു.

വിവാഹിതയായ സ്ത്രീയെ ഉപദ്രവിക്കുന്നത് ക്രൂരതയാണെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. യുവതി മരിച്ചത് സ്ത്രീധനപീഡനം മൂലമാണെന്ന് നിഗമനത്തിലെത്താൻ കഴിയില്ലെന്നും ബെഞ്ച് പറഞ്ഞു.

അപ്പീൽ പരിശോധിച്ച സുപ്രീം കോടതി ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കി, ഹരജിക്കാരിയെ കുറ്റവിമുക്തയാക്കി.

2001 ജൂണിലാണ് മകളെ മാതൃഭവനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി ആരോപിച്ച് ഇരയുടെ പിതാവ് പരാതി നൽകിയത്. മരണസമയത്ത് മകൾ ഗർഭിണിയായിരുന്നുവെന്ന് ആരോപിച്ച പിതാവ്, സ്ത്രീധനത്തിനായി അമ്മായിയമ്മ തന്നെ ഉപദ്രവിക്കാറുണ്ടെന്ന് മകൾ കുടുംബത്തോട് പറഞ്ഞിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. ഈ സമയത്ത് മകളുടെ പങ്കാളി സ്ഥലത്തിത്തുണ്ടായിരുന്നില്ലെനന്നും പരാതിക്കാരൻ പറഞ്ഞു.

കേസിൽ യുവതിയുടെ ഭർതൃപിതാവിനെയും മാതാവിനെയും ഭർതൃസഹോദരനെയും പ്രതിചേർത്തു.  വിചാരണ കോടതി പുരുഷൻമാരെ കുറ്റവിമുക്തരാക്കിയെങ്കിലും യുവതി ആത്മഹത്യ ചെയ്തത് സ്ത്രീധനപീഡനം മൂലമാണെന്ന് കണ്ടെത്തി.

വിചാരണ കോടതിയുടെ വിധിക്കെതിരെ പ്രതി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയും വിചാരണക്കോടതിയുടെ വിധി ശരിവെക്കുകയായിരുന്നു. ഇതോടെയാണ് അവർ സുപ്രീംകോടതിയെ സമീപിച്ചത്.

Content Highlight: News about dowry harassment will spread faster than the wind: Supreme Court

We use cookies to give you the best possible experience. Learn more