| Saturday, 1st January 2022, 10:29 pm

പുതുവത്സരത്തിലെ ആദ്യ സെഞ്ച്വറി; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് കിവീസിന്റെ സര്‍പ്രൈസ് താരം

സ്പോര്‍ട്സ് ഡെസ്‌ക്

2022ലെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറി സ്വന്തമാക്കി ന്യൂസിലാന്റ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഡെവോണ്‍ കോണ്‍വേ. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലാണ് കോണ്‍വേ സെഞ്ച്വറിയടിച്ച് പുതുവത്സരം ആഘോഷിച്ചത്.

മൂന്നാമനായിറങ്ങിയ കോണ്‍വേ 227 പന്ത് നേരിട്ട് 122 റണ്‍സ് നേടി പുറത്താകുകയായിരുന്നു.

ടോസ് നേടി ഫീല്‍ഡ് ചെയ്യാന്‍ തീരുമാനിച്ച ബംഗ്ലാദേശിന്റെ തീരുമാനം ശരിവെക്കുന്ന രീതിയിലുള്ള തുടക്കമായിരുന്നു അവര്‍ക്ക് ലഭിച്ചത്. സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്‍ ചേര്‍ക്കുമ്പോഴേക്കും ക്യാപ്റ്റന്‍ ടോം ലഥാം പുറത്തായിരുന്നു. എന്നാല്‍ മൂന്നാമനായി ഇറങ്ങിയ കോണ്‍വേ വില്‍ യങ്ങിനെ കൂട്ടുപിടിച്ച് ന്യൂസിലാന്റ് ഇന്നിംഗ്സ് പടത്തുയര്‍ത്തുകയായിരുന്നു.

138 റണ്ണുകളാണ് രണ്ടാം വിക്കറ്റില്‍ ഇരുവരും കൂടിച്ചേര്‍ത്തത്. 52 റണ്‍സ് എടുത്ത് യങ്ങ് മടങ്ങിയെങ്കിലും റോസ് ടെയ്ലറെയും ഹെന്റി നിക്കോള്‍സിനെയും കൂട്ടുപിടിച്ച് കോണ്‍വേ സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചുകൊണ്ടിരുന്നു.

ടീം സ്‌കോര്‍ 227ല്‍ നില്‍ക്കെ ബംഗ്ലാ ക്യാപ്റ്റന്‍ മോമിനുല്‍ ഹഖിന്റെ പന്തില്‍ ലിട്ടണ്‍ ദാസിന് ക്യാച്ച് നല്‍കിയാണ് കോണ്‍വേ മടങ്ങിയത്.

T20 World Cup 2021 - NZs Hand injury rules Devon Conway out of T20 World Cup final and India tour

ടെസ്റ്റ് ക്രിക്കറ്റില്‍ താരത്തിന്റെ രണ്ടാം സെഞ്ച്വറിയാണിത്. കോണ്‍വേയുടെ സെഞ്ച്വറിയുടെ ബലത്തില്‍ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സ് എന്ന നിലയിലാണ് ന്യൂസിലാന്റ്.

2020ലാണ് 30 വയസുകാരന്‍ കോണ്‍വേ ക്രിക്കറ്റില്‍ അരങ്ങേറുന്നത്. കേവലം 4 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച കോണ്‍വേയുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ താരം കിവീസിന്റെ മികച്ച സമ്പാദ്യമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: New Zealand skipper Devon Convey secures first century of 2022

We use cookies to give you the best possible experience. Learn more