| Tuesday, 22nd March 2016, 11:58 pm

പാകിസ്ഥാനെ പരാജയപ്പെടുത്തി ന്യൂസീലന്റ് ട്വന്റി20 ലോകകപ്പ് സെമി ഫൈനലില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മൊഹാലി: പാകിസ്ഥാനെ 22 റണ്‍സിന് പരാജയപ്പെടുത്തി ന്യൂസീലന്റ് ട്വന്റി20 ലോകകപ്പ് സെമി ഫൈനലില്‍. 181 റണ്‍സാണ് ന്യൂസിലന്റിനെ പരാജയപ്പെടുക്കാന്‍ പാകിസ്ഥാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് എടുക്കാനേ പാകിസ്ഥാന് സാധിച്ചുള്ളൂ.

മികച്ച തുടക്കമായിരുന്നു പാകിസ്ഥാന്റേത് ഓപ്പണര്‍മാരായ ഷര്‍ജീല്‍ ഖാന്റെ(25 പന്തില്‍ 47 റണ്‍സ്) തകര്‍പ്പന്‍ പ്രകടനം ഏഴ് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ പാകിസ്ഥാന് 76 റണ്‍സ് നേടിക്കൊടുത്തു. നിര്‍ണായക ഘട്ടത്തിലാണ് കേന്‍ വില്ല്യംസണ്‍ ഇഷ് സൂതിയ്ക്ക് അവസരം നല്‍കുന്നത്.

തന്റെ ജന്മനാട്ടില്‍ ആദ്യമായി അന്താരാഷ്ട്ര മത്സരം കളിക്കുന്ന സൂതി ആസ്‌ത്രേലിയക്കെതിരെയും ഇന്ത്യയ്‌ക്കെതിരെയും പുറത്തെടുത്ത പ്രകടനത്തിന്റെ തിളക്കം ഇല്ലാതാക്കിയില്ല. കളിയുടെ ഗതി നിര്‍ണയിക്കാന്‍ കരുത്തുള്ള ഷാഹിദ് അഫ്രിദിയുടെ വിക്കറ്റ് സൂതി സ്വന്തമാക്കി. അഹമ്മദ് ഷെഹ്‌സാദ് (32 പന്തില്‍ 30 റണ്‍സ്), 26 പന്തില്‍ 24 റണ്‍സെടുത്ത ഉമര്‍ അക്മല്‍, പാകിസ്ഥാന്‍ നിരയില്‍ മികച്ച പ്രകടനം നടത്തിയത്.

മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (48 പന്തില്‍ 80) ന്റെ കിടിലന്‍ പ്രകടനമാണ് ന്യൂസിലന്റിനെ ശക്തമായ നിലയിലെത്തിച്ചത്. 23 പന്തില്‍ 36 റണ്‍സെടുത്ത് പുറത്താകാതെ നിന്ന റോസ് ടെയ്‌ലറും ടീമിന് കരുത്തേകി. 14 ബോളില്‍ 21 റണ്‍സെടുത്ത കോറേ ആന്‍ഡേഴ്‌സണ്‍ ആണ് 20 കടന്ന മറ്റൊരാള്‍. മിച്ചല്‍ സാന്റനറും ആദം മില്‌നെയും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ ഇഷ് സൂദി ഒരു വിക്കറ്റും നേടി.

Latest Stories

We use cookies to give you the best possible experience. Learn more