| Friday, 30th October 2026, 3:13 pm

ഇന്ത്യയെ ആരും ഇങ്ങനെ അടിച്ചിട്ടില്ല; കിവീസിന്റെ വെടിക്കെട്ടില്‍ പിറന്നത് ലോക റെക്കോഡ്!

ശ്രീരാഗ് പാറക്കല്‍

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ടി-20 പരമ്പരയിലെ നാലാം മത്സരം നടക്കുകയാണ്. ഈഡന്‍ പാര്‍ക്കില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്ന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറാണ് ന്യൂസിലാന്‍ഡ് ഇന്ത്യക്കെതിരെ അടിച്ചെടുത്തത്.

ന്യൂസിലാന്‍ഡ് വെടിക്കെട്ട് വീരന്‍ ഗ്ലെന്‍ ഫിലിപ്‌സിന്റെ സെഞ്ച്വറി കരുത്തിലാണ് കിവീസ് പട വമ്പന്‍ സ്‌കോറില്‍ എത്തിയത്. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനും ന്യൂസിലാന്‍ഡിന് സാധിച്ചിരിക്കുകയാണ്.

അന്താരാഷ്ട്ര ടി-20യില്‍ ഇന്ത്യക്കെതിരെ ന്യൂസിലാന്‍ഡ് നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. മാത്രമല്ല ഇന്ത്യക്കെതിരെ അന്താരാഷ്ട്ര ടി-20യില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറും ഇതാണ്. 2026ല്‍ ഇന്ത്യക്കെതിരെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് 257 റണ്‍സ് നേടിയിരുന്നു. ഈ നേട്ടം മറികടന്നാണ് കിവീസ് മുന്നേറിയത്.

മത്സരത്തില്‍ ഗ്ലെന്‍ ഫിലിപ്‌സ് 49 പന്തില്‍ നിന്ന് 107 റണ്‍സ് നേടിയാണ് തിളങ്ങിയത്. 10 സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ വെടിക്കെട്ട് ബാറ്റിങ്. 218.37 എന്ന സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു താരം ബാറ്റ് വീശിയത്. ഫിലിപ്‌സിന് പുറമേ 25 പന്തില്‍ 65 റണ്‍സ് നേടി മിച്ചല്‍ ബ്രേസ്‌വെല്ലും തകര്‍ത്തടിച്ചു. ആറ് സിക്‌സും നാല് ഫോറുമായിരുന്നു താരം നേടിയത്. ഓപ്പണര്‍ ഫിന്‍ അലന്‍ 31 റണ്‍സ് നേടിയിരുന്നു.

ഇന്ത്യക്കുവേണ്ടി ബൗളിങ്ങില്‍ തിളങ്ങിയത് മൂന്ന് വിക്കറ്റ് നേടിയ മായങ്ക് യാദവാണ്. അര്‍ഷ്ദീപ് സിങ്, അക്‌സര്‍ പട്ടേല്‍, നിതീഷ് കുമാര്‍ റെഡ്ഡി, പ്രിന്‍സ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി. 64 റണ്‍സായിരുന്നു നാല് ഓവറില്‍ നിന്ന് നിതീഷ് കുമാര്‍ റെഡ്ഡി വഴങ്ങിയത്.

ഇന്ത്യ പ്ലെയിങ് ഇലവന്‍

അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, നമന്‍ ധീര്‍, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, മായങ്ക് യാദവ്, പ്രിന്‍സ് യാദവ്.

ന്യൂസിലന്‍ഡ് പ്ലെയിങ് ഇലവന്‍

ഫിന്‍ അലന്‍, ടിം സീഫെര്‍ട്ട് (വിക്കറ്റ് കീപ്പര്‍), ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്‌സ്, ബെവന്‍ ജേക്കബ്‌സ്, മൈക്കല്‍ ബ്രേസ്വെല്‍, മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), നഥാന്‍ സ്മിത്ത്, ആദം മില്‍നെ, ജേക്കബ് ഡഫി, മാറ്റ് ഫിഷര്‍.

Content Highlight: New Zealand In Great Record Achievement Against India In T-20i

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more