| Monday, 24th November 2025, 1:08 pm

കരീബിയന്‍ പടയെ നേരിടാന്‍ കിവീസ്; സ്‌ക്വാഡില്‍ തിരിച്ചെത്തി സൂപ്പര്‍ താരം!

സ്പോര്‍ട്സ് ഡെസ്‌ക്

വെസ്റ്റ് ഇന്‍ഡീസിനെതിരെ മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയ്ക്കുള്ള സ്‌ക്വാഡ് പുറത്ത് ന്യൂസിലാന്‍ഡ്. 14 അംഗങ്ങളുള്ള സ്‌ക്വാഡാണ് ടീം പുറത്ത് വിട്ടത്. ടോം ലാഥത്തിനെ ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചാണ് ന്യൂസിലാന്‍ഡ് കളത്തിലിറങ്ങുന്നത്. കൂടാതെ മത്സരത്തില്‍ സൂപ്പര്‍ താരം കെയ്ന്‍ വില്യംസണും സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്.

ഏറെ കാലത്തിന് ശേഷമാണ് കെയ്ന്‍ ടീമിലേക്ക് തിരിച്ചുവരുന്നത്. വില്യംസിന്റെ തിരിച്ചുവരവിനെക്കുറിച്ച് ന്യൂസിലാന്‍ഡിന്റെ മുഖ്യ പരിശീലകനും സംസാരിച്ചിരുന്നു. ടെസ്റ്റ് മത്സരത്തില്‍ കെയ്‌നിന്റെ കഴിവും നേതൃത്വവും ഉണ്ടായിരിക്കുന്നത് വലിയൊരു ഉത്തേജനമാണെന്നും റെഡ്-ബോള്‍ ക്രിക്കറ്റിനായി തയ്യാറെടുക്കാന്‍ ഒരു ഇടവേള അദ്ദേഹത്തിന് ലഭിച്ചെന്നും പരിശീലകന്‍ പറഞ്ഞു.

‘കെയ്നിന്റെ മികവ് നിഷേധിക്കാനാവാത്തതാണ്, ടെസ്റ്റ് മത്സരത്തില്‍ അദ്ദേഹത്തിന്റെ കഴിവും നേതൃത്വവും ഉണ്ടായിരിക്കുന്നത് വലിയൊരു ഉത്തേജനമാണ്. റെഡ്-ബോള്‍ ക്രിക്കറ്റിനായി പൂര്‍ണമായും തയ്യാറെടുക്കാന്‍ ഒരു ഇടവേള അദ്ദേഹത്തിന് അവസരം നല്‍കി,’ ന്യൂസിലന്‍ഡ് മുഖ്യ പരിശീലകന്‍ റോബ് വാള്‍ട്ടര്‍ പറഞ്ഞു.

ന്യൂസിലാന്‍ഡിന്റെ സ്‌ക്വാഡ്

ടോം ലാഥം (ക്യാപ്റ്റന്‍), സാക്ക് ഫോള്‍ക്‌സ്, മാറ്റ് ഹെന്റി, ഡാരില്‍ മിച്ചല്‍, ടോം ബ്ലണ്ടല്‍ (വിക്കറ്റ് കീപ്പര്‍), മൈക്കല്‍ ബ്രേസ്‌വെല്‍, മിച്ചല്‍ സാന്റ്‌നര്‍, നഥാന്‍ സ്മിത്ത്, ഡെവോണ്‍ കോണ്‍വേ, ജേക്കബ് ഡഫി, രചിന്‍ രവീന്ദ്ര, ബ്ലെയര്‍ ടിക്‌നര്‍, കെയ്ന്‍ വില്യംസണ്‍, വില്‍ യങ്

അതേസമയം വെസ്റ്റ് ഇന്‍ഡീസിനെതിരായ ന്യൂസിലാന്‍ഡിന്റെ ആദ്യ മത്സരം ഡിസംബര്‍ രണ്ടിനാണ് നടക്കുക. ക്രൈസ്റ്റ് ചര്‍ച്ചാണ് വേദി. രണ്ടാം മത്സരം ഡിസംബര്‍ 10ന് വെല്ലിങ്ടണിലും മൂന്നാം മത്സരം ഡിസംബര്‍ 18ന് മൗണ്ട് മൗംഗനുയിലുമാണ് നടക്കുക.

Content Highlight: New Zealand announces squad Test series against West Indies

We use cookies to give you the best possible experience. Learn more