| Friday, 25th November 2016, 12:17 pm

500 ന്റെ പുതിയ നോട്ടില്‍ അച്ചടിപ്പിശക് സംഭവിച്ചെന്ന് സമ്മതിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നോട്ട് അസാധുവാക്കല്‍ നടപടിയെ തുടര്‍ന്ന് അച്ചടിച്ച പുതിയ 500 നോട്ടില്‍ അച്ചടിപ്പിശക് സംഭവിച്ചെന്ന് സമ്മതിച്ച് റിസര്‍വ് ബാങ്ക്് ഓഫ് ഇന്ത്യ. പുതുതായി അച്ചടിച്ച 500 ന്റെ നോട്ടിലെ അച്ചടിച്ച പിശക് വ്യക്തമാക്കുന്ന ഫോട്ടോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു.

രണ്ട് തരത്തിലുള്ള 500 നോട്ടുകളുടെ ചിത്രങ്ങളാണ് വൈറാലയത്. തുടര്‍ന്നാണ് വിഷയത്തില്‍ തെറ്റ് സമ്മതിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ രംഗത്തെത്തിയത്.


രണ്ട് നോട്ടുകളും ഡിസൈനുകളില്‍ തന്നെ കാര്യമായ വ്യത്യാസം ഉണ്ടായിരുന്നു. സര്‍ക്കാര്‍ നല്‍കുന്നത് വ്യാജ കറന്‍സിയാണോ എന്നായിരുന്നു സോഷ്യല്‍മീഡിയയില്‍ ചിലര്‍ സംശയമുന്നയിച്ചത്.

500 നോട്ട് എത്തിയിട്ട് രണ്ടാഴ്ചപോലും തികയുന്നില്ല. അതിന് മുന്‍പ് തന്നെ ഇത്തരത്തിലൊരു പിശക് വന്നത്. വ്യാജ നോട്ടുകള്‍ വ്യാപകമാകാന്‍ ഇടയാകുമെന്നാണ് വിലയിരുത്തലുകള്‍.


അതേസമയം നോട്ട് അസാധുവാക്കല്‍ നടപടിക്ക് പിന്നാലെ നോട്ട് ലഭ്യമാകാത്ത അവസ്ഥയുണ്ടായെന്നും തിരക്കിട്ട് നോട്ടുകള്‍ അച്ചടിച്ചതാണ് പിഴവിന് കാരണമായതെന്നുമാണ് ആര്‍.ബി.ഐ പറയുന്നത്.

ഇതില്‍ ഭയപ്പെടാന്‍ ഒന്നുമില്ലെന്നും എല്ലാ നോട്ടുകളിലും ഇത്തരത്തിലുള്ള പിശക് വന്നിട്ടില്ലെന്നും ഒരു മില്യണ്‍ നോട്ട് അടിച്ചിട്ടുണ്ടെങ്കില്‍ അതില്‍ കുറച്ച് എണ്ണത്തിനേ അച്ചടി പിശക് വന്നിട്ടുള്ളൂവെന്നുമാണ് ആര്‍.ബി.ഐ വക്താവ് പറയുന്നത്.


ഇത്തരത്തില്‍ അച്ചടി പിശക് സംഭവിച്ച നോട്ട് ആര്‍ക്കെങ്കിലും കൈവശം വയ്ക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ അത് ആര്‍.ബി.ഐ വഴി മാറ്റിയെടുക്കാമെന്നും അദ്ദേഹം പറയുന്നു.

We use cookies to give you the best possible experience. Learn more