| Tuesday, 24th December 2013, 3:37 pm

നരേന്ദ്രമോഡിയുടെ നിരീക്ഷണത്തിന്റെ കൂടുതല്‍ തെളിവുകള്‍ ഗുലൈല്‍ പുറത്ത് വിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ ##നരേന്ദ്ര മോഡി ബാംഗ്ലൂരിലുള്ള യുവതിക്ക് നിരീക്ഷണമേര്‍പ്പെടുത്തിയതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. നിരീക്ഷണത്തെ കുറിച്ച് വെളിപ്പെടുത്തിയ ##ഗുലൈല്‍ ഡോട്ട് കോം തന്നെയാണ് വീണ്ടും തെളിവുകള്‍ പുറത്ത് വിട്ടിരിക്കുന്നത്.

നിരീക്ഷണവുമായി ബന്ധപ്പെട്ട 39 പുതിയ ടേപ്പുകളാണ് ഗുലൈല്‍ പുറത്ത് വിട്ടിരിക്കുന്നത്. യുവതിയുടെ ഫോണ്‍ കൂടാതെ, ഭാവി വരന്റേയും ബന്ധുക്കളുടേയും ഫോണുകള്‍ ചോര്‍ത്തിയെന്നാണ് പുതിയ വെളിപ്പെടുത്തല്‍.

കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന യെഡിയൂരപ്പയുടെ സഹായവും ഇതിനായി നരേന്ദ്ര മോഡി സര്‍ക്കാര്‍ ആവശ്യപ്പെട്ടു. നരേന്ദ്ര മോഡിയുടെ നിര്‍ദേശം നടപ്പിലാക്കിയത് ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായാണ്.

ഫോണ്‍ ചോര്‍ത്തുന്നത് “സാഹിബി”ന് വേണ്ടിയാണെന്ന് അമിത് ഷാ പറയുന്നുണ്ട്.

സാഹിബിന് മാധുരിയെന്ന യുവതിയുടെ പ്രണയത്തെ കുറിച്ച് അറിയണം. മാധുരിയുടെ ഭാവി വരനുമായുള്ള കൂടിക്കാഴ്ച്ചകള്‍ പോലീസ് രഹസ്യമായി നിരീക്ഷിച്ചിരുന്നെന്നും ഗുലൈല്‍ പറയുന്നു.

നരേന്ദ്ര മോഡിയും യുവതിയും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഗുലൈല്‍ നേരത്തേ പുറത്ത് വിട്ടിരുന്നു. 2005 ഒക്ടോബറില്‍ കച്ചില്‍ നടന്ന കച്ച് ശരദ് ഉത്സവത്തിനിടയിലെടുത്ത ചിത്രങ്ങളാണ് പുറത്ത് വിട്ടത്.

ഈ ചിത്രത്തോടെ 2009 ല്‍ നിരീക്ഷണം ഏര്‍പ്പെടുത്തുന്നതിന് മുമ്പ് തന്നെ നരേന്ദ്രമോഡിക്ക് യുവതിയെ അറിയാമെന്ന് വ്യക്തമായിരുന്നു.

ഈ കൂടിക്കാഴ്ച്ചയില്‍ വെച്ചാണ് പെണ്‍കുട്ടി തന്റെ ഇമെയില്‍ ഐഡിയും ഫോണ്‍ നമ്പറും മോഡിക്ക് കൈമാറിയത്. മാത്രമല്ല അന്ന് രാത്രി പെണ്‍കുട്ടി താമസിച്ചത് മോഡിയുടെ ടെന്റിലായിരുന്നെന്നും പ്രദീപ് ശര്‍മ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more