| Monday, 30th March 2026, 1:39 pm

രണ്‍വീറല്ല സൂപ്പര്‍ ഹീറോ ചിത്രത്തില്‍ നായകന്‍ മല്ലു അര്‍ജുന്‍; ബേസിലിന്റെ അടുത്ത പടം അല്ലു അര്‍ജുനുമായി തന്നെ എന്ന് പുതിയ റിപ്പോര്‍ട്ട്

ഐറിന്‍ മരിയ ആന്റണി

സംവിധായകനായും നടനായും ഒരേപോലെ തിളങ്ങുന്ന ബേസില്‍ ജോസഫിന് ഇന്ന് സൗത്ത് ഇന്ത്യയിലും ആരാധകരുണ്ട്. ‘പൊന്‍മാന്‍’ എന്ന ചിത്രത്തിലെ പ്രകടനം താരത്തിന് വലിയ സ്വീകാര്യതയാണ് ഇന്‍ഡസ്ട്രിയില്‍ നേടി കൊടുത്തത്. എന്നാല്‍ സമീപകാലത്തായി അഭിനയത്തില്‍ മാത്രം ഒതുങ്ങി പോകുന്ന ബേസിലിന്റെ പുതിയ പ്രോജക്റ്റുകളൊന്നും വരുന്നില്ലെന്ന് നിരാശ ആരാധകര്‍ക്കിടയില്‍ ഉണ്ടായിരുന്നു.

‘മിന്നല്‍ മുരളി’ക്ക് ശേഷം അന്താരാഷ്ട്ര തലത്തില്‍ പോലും ബേസിലിന്റെ പേര് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ മിന്നല്‍ മുരളിക്ക് ശേഷം അദ്ദേഹം അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും സിനിമകള്‍ സംവിധാനം ചെയ്യാതയുമായി. ഇപ്പോഴിതാ, ആരാധകര്‍ക്ക് ഇരട്ടി മധുരമെന്നോണം ബേസിലിന്റെ പുതിയ സിനിമയെ കുറിച്ചുള്ള അപ്‌ഡേറ്റുകളാണ് വരുന്നത്.

തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുനുമായി ബേസില്‍ കൈകോര്‍ക്കുന്നു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. അല്ലു അര്‍ജുന്റെ സഹോദരന്‍ അല്ലു സിരീഷിന്റെ വിവാഹസല്‍ക്കാരത്തില്‍ ബേസില്‍ ജോസഫ് അതിഥിയായി എത്തിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരുന്നു.

ഇതോടെ വെറുമൊരു സൗഹൃദ സന്ദര്‍ശനത്തിനപ്പുറം, ഇരുവരും ഒന്നിക്കുന്ന പുതിയ ബിഗ് ബജറ്റ് ചിത്രത്തിന്റെ സൂചനയാണ് ഇതെന്ന് അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ഇപ്പോഴിതാ പ്രൊജക്ടിനെ കുറിച്ചുള്ള കൂടുതല്‍ റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. അറ്റ്‌ലിക്കും ലോകേഷ് കനകരാജിനും ശേഷമുള്ള അല്ലു അര്‍ജുന്റെ അടുത്ത പ്രൊജക്ട് ബേസിലുമായാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷം ചിത്രത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങുമെന്നും പറയുന്നുണ്ട്.

ബോളിവുഡില്‍ ശക്തിമാന്‍ എന്ന ചിത്രം ബേസില്‍ സംവിധാനം ചെയ്തേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. രണ്ട് വര്‍ഷത്തെ ചര്‍ച്ചകള്‍ക്ക് ശേഷം ഈ പ്രൊജക്ട് എങ്ങുമെത്താതെ ഉപേക്ഷിക്കുകയായിരുന്നു. ഈ പ്രൊജക്ടുമായാണ് അല്ലു അര്‍ജുനുമായി ബേസില്‍ കൈയ് കോര്‍ക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ചിത്രത്തെ കുറിച്ച് ബേസിലിന്റെയോ അല്ലു അര്‍ജുന്റെയോ ഭാഗത്ത് നിന്ന് ഒദ്യോഗികമായ സ്ഥീരികരണങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ലെങ്കിലും ബേസില്‍ അല്ലു അര്‍ജുനുമായി സഹകരിക്കുന്നുവെന്നാണ് പല സിനിമാ പേജുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്.

തമിഴിലും ഹിന്ദിയിലും തന്റേതായ സ്ഥാനം നേടിയ അറ്റ്ലീക്കൊപ്പം ബ്രഹ്‌മാണ്ഡ പ്രൊജക്ടിനായി അല്ലു കൈകോര്‍ത്തത് വലിയ വാര്‍ത്തയായിരുന്നു. വന്‍ ബജറ്റിലൊരുങ്ങുന്ന സൈ-ഫൈ ചിത്രത്തിന് AA 22 x A6 എന്നാണ് നല്‍കിയിരിക്കുന്ന താത്കാലിക ടൈറ്റില്‍. ഇന്ത്യയിലൊട്ടാകെ ആരാധകര്‍ ഏറെയുള്ള അല്ലു അര്‍ജുന് കേരളത്തിലും വലിയ ഫാന്‍ ബേസുണ്ട്.

Content Highlight: New reports suggest Basil Joseph is collaborating with Alla Arjun

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more