ഫാലിമിക്ക് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിതീഷ് സഹദേവ് മമ്മൂട്ടിക്കൊപ്പം ഒന്നിക്കുന്നുവെന്ന വാര്‍ത്ത ആരാധകര്‍ ആകാംക്ഷയോടെയാണ് കേട്ടത്. സിനിമ നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ചിത്രത്തെ കുറിച്ച് പിന്നീട്ട് കൂടുതല്‍ അപ്‌ഡേഷനുകള്‍ ഒന്നും ഉണ്ടായിരുന്നില്ല.
ഇപ്പോഴിതാ, സിനിമയെ കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. പക്കാ കൊമേഴ്ഷ്യലായി എത്തുന്ന സിനിമ മമ്മൂട്ടി കമ്പനി തന്നെയാണ് നിര്‍മിക്കുന്നതെന്നാണ് വിവരം. ചിത്രത്തില്‍ നായികന്മാര്‍ ഒന്നും ഇല്ലെന്നും മമ്മൂട്ടി ഗ്യാങ്ങ്സ്റ്ററായാണ് എത്തുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.
ചിത്രം ഒരു ഡാര്‍ക്ക് ഹ്യൂമര്‍ ഴോണറിലാണ് ഒരുങ്ങുന്നെതും ചില സിനിമ പേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സിനിമയില്‍ മമ്മൂട്ടി തിരുവനന്തരപുരം ഭാഷയാണ് സംസാരിക്കുകയെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെയുണ്ടായിരുന്നു.
അതേസമയം തലൈവര്‍ തമ്പി എന്ന തമിഴ് സിനിമയാണ് നിതീഷിന്റേതായി വരാനിരിക്കുന്ന ചിത്രം. ജീവയാണ് സിനിമയില്‍ നായകവേഷത്തിലെത്തുന്നത്. ഫാലിമി, പ്രേമലു, തല്ലുമാല, ആലപ്പുഴ ജിംഖാന തുടങ്ങി ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ വിഷ്ണു വിജയ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
ബേസിലിനെ നായകനാക്കി നിതീഷ് സംവിധാനം ചെയ്ത ഫാലിമി 2023ലാണ് പുറത്തിറങ്ങിയത്. സിനിമയില്‍ ബേസില്‍ ജോസഫിന് പുറമെ ജഗദീഷ്, സന്ദീപ് പ്രദീപ്, മഞ്ജു പിള്ള എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു.
Content Highlight: New report on Nitish Sahadev- Mammootty film