| Tuesday, 13th February 2018, 11:05 pm

സണ്ണി ലിയോണിനെയും ദീപിക പദുകോണിനെയും പിറകിലാക്കി പ്രിയ പ്രകാശ് വാര്യര്‍ക്ക് പുതിയ റെക്കോര്‍ഡ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: അഡാര്‍ ലവ് നായിക പ്രിയ പ്രകാശ് വാര്യര്‍ക്ക് പുതിയ റെക്കോര്‍ഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ സണ്ണി ലിയോണിനേക്കാളും ദീപിക പദുകോണിനേക്കാളും സൈബര്‍ലോകം തെരഞ്ഞത് പ്രിയയെ ആണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ ഒരു ദിവസം കൊണ്ട് 6.06 ലക്ഷം ഫോളോവേഴ്സിനെ നേടിയ പ്രിയ ഇക്കാര്യത്തില്‍ യു.എസ് ടെലിവിഷന്‍ താരമായ കെയില്‍ ജെന്നര്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവര്‍ക്ക് പിറകിലായി മൂന്നാമതാണ്.

നിലവില്‍ ഇന്‍സ്റ്റാഗ്രാമില്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരമുള്ളത് പ്രിയക്കാണ്. ദുല്‍ഖറും നസ്രിയയുമെല്ലാം ഇപ്പോള്‍ പ്രിയക്ക് പുറകിലാണ്.

അഡാര്‍ ലവിലെ ഗാനം പുറത്തിറങ്ങിയതോടെയാണ് പ്രിയക്ക് ആരാധകരേറിയത്.

Latest Stories

We use cookies to give you the best possible experience. Learn more